യുക്രൈൻ- റഷ്യ യുദ്ധം അവസാനിക്കുന്നു. വർഷങ്ങളായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ഉടമ്പടിയിൽ യുഎസുമായി ‘പൊതുവായ ധാരണയിലെത്തിയതായി’
യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അറിയിച്ചു. 28 ഇന പദ്ധതിയാണ് യുഎസ് യുക്രൈന് മുന്നിൽ വെച്ചത്. ജനീവയിൽ നടന്ന വാരാന്ത്യ ചർച്ചകളിൽ അമേരിക്കൻ, യുക്രേനിയൻ ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.
