27 in Thiruvananthapuram

വീട് വെക്കുമോ, കാറ് വാങ്ങുമോ, പാവങ്ങളെ സഹായിക്കുമോ? 25 കോടിക്കാരൻ ശരത് പറയുന്നു.

Posted by: TV Next October 9, 2025 No Comments

ഓണം ബംപർ വിജയിയുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര. ഒന്നും രണ്ടുമല്ല 25 കോടിയാണ് ആലപ്പുഴ സ്വദേശിയായ ശരതിന് ലഭിച്ചിരിക്കുന്നത്. ഇത്രയും കോടി ലഭിച്ച ശരതിന്റെ ഭാവി പദ്ധതി എന്താണെന്ന് തന്നെയാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിതാ ആദ്യമായി ശരത് എന്ന കോടീശ്വരൻ മനസ് തുറക്കുകയാണ്. വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിലാണ് ശരതിന്റെ പ്രതികരണം. വായിക്കാം.

ജോലി എന്തായാലും വിടാൻ ആഗ്രഹിക്കുന്നില്ല. നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ച പല ജോലികളുമുണ്ട്.അതൊക്കെ ചെയ്യണം. ടിക്കറ്റ് അടിച്ചപ്പോൾ ആരോടും ഒളിച്ച് വെയ്ക്കണമെന്നൊന്നും കരുതിയിരുന്നില്ല. ഞാൻ ടിക്കറ്റ് നോക്കിയതിന് ശേഷം നേരെ വീട്ടിലേക്ക് പോയി, സഹോദരനും ഭാര്യയും നോക്കി ഉറപ്പുവരുത്തി. ഇവിടെ ആരോടും പറഞ്ഞില്ല. രണ്ടൂസം ആരോടും പറഞ്ഞിരുന്നില്ല. ബാങ്കിൽ കൊടുത്ത് നടപടികളൊക്ക കഴിഞ്ഞിട്ടാകാം എന്ന് കരുതി.

ഭാവി നല്ല രീതിയിൽ പ്ലാൻ ചെയ്യാമെന്ന് മാത്രമാണ് ആ രണ്ട് ദിവസം ആലോചിച്ചത്. പേര് വെളിപ്പെടുത്തേണ്ടെന്നൊന്നും ആരും പറഞ്ഞില്ല.പേര് വെളിപ്പെടുത്തേണ്ടെന്ന് ഞാനും ആലോചിച്ചില്ല. എല്ലാവരും ഉറ്റുനോക്കുന്ന കാര്യമല്ലേ.

എന്ത് ചെയ്താലും എടുത്ത് ചാടിയൊന്നും ചെയ്യില്ല. വീടുണ്ട്, അതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക പ്രശ്നങ്ങളുണ്ട്, അത് ആദ്യം പരിഹരിക്കും. പിന്നെ മാത്രമേ ബാക്കി കാര്യങ്ങൾ ചെയ്യൂ. ആരെങ്കിലും സഹായം ചോദിച്ച് വന്നാലോയെന്നൊന്നും ചിന്തിച്ചിട്ടില്ല. ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കിൽ സഹായങ്ങളൊക്കെ നോക്കി ചെയ്യും. എല്ലാവരും സഹായം തേടി ബുദ്ധിമുട്ടിച്ചാൽ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല. തനിച്ച് ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

 

ബംപർ ആദ്യമായി എടുത്ത ആളാണ് ഞാൻ. ഡേറ്റ് മാറ്റിവെച്ചത് കൊണ്ട് മാത്രമാണ് എടുത്തത്. ഭാഗ്യപരീക്ഷണം എന്ന നിലയ്ക്കാണ് ഒരു ബംപർ എടുത്തത്. കടയിലേക്ക് രാവിലെ വരുമ്പോൾ എടുക്കുകയായിരുന്നു. നമ്പർ നോക്കിയൊന്നും എടുത്തതല്ല. കണ്ട നമ്പർ എടുത്തു. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് ഞാൻ ഇപ്പോൾ ആലോചിച്ചിട്ടില്ല.ഭാവിയിലെ കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ല.