കൊച്ചി: സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോയില്‍ നിന്നുണ്ടായ മോശം അനുഭവം ചിത്രത്തിലെ നായികയായ വിന്‍സി തുറന്നു പറഞ്ഞത് സിനിമാ മേഖലയില്‍ ആകെ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഷൈനെ അറസ്റ്റ് ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. വിന്‍സിയുടെ തുറന്നുപറച്ചിലോടെ സിനിമയുടെ ഭാവിയും പ്രതിസന്ധിയിലായി. വിന്‍സി എടുത്ത നിലപാടിനെ അനുകൂലിച്ചും ഷൈന്റെ പെരുമാറ്റത്തെ പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.
ഇപ്പോഴിതാ സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച ഒരു നടി കൂടി ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുകയാണ്. മനോരമ ന്യൂസിലാണ് നടിയുടെ വെളിപ്പെടുത്തലുണ്ടായത്. വിന്‍സി ഉന്നയിച്ച ആരോപണത്തിന് സമാനമായ ആരോപണമാണ് പുതുമുഖ നടിയായ അപര്‍ണ ജോണും ഉന്നയിച്ച് രംഗത്തുവന്നത്. സെറ്റില്‍ വച്ച് ഷൈന്‍ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം ഷൈന്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്തതായി അപര്‍ണ വെളിപ്പെടുത്തി.
സൂത്രവാക്യത്തിന്റെ ഷൂട്ടിങ്ങിടെ തനിക്കൊപ്പം മറ്റൊരു നടി കൂടി ഷൈനില്‍ നിന്ന് മോശം അനുഭവം നേരിട്ടതായി വിന്‍സി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിന്‍സിയുടെ വെളിപ്പെടുത്തലുണ്ടായി ദിവസങ്ങള്‍ക്കു ശേഷമാണ് അപര്‍ണ ജോണും വിന്‍സിയെ അനുകൂലിച്ച് രംഗത്തുവന്നത്.
ഷൈന്‍ സംസാരിക്കുമ്പോള്‍ വായില്‍നിന്ന് വെളുത്ത പൊടി വീഴുന്നുണ്ടായിരുന്നുവെന്ന് അപര്‍ണ ജോണും പറഞ്ഞു. അതേസമയം, വായില്‍ നിന്നു വീണ പൊടി ലഹരി മരുന്നാണോ എന്ന് തനിക്ക് അറിയില്ലെന്നും നടി പറഞ്ഞു.സെറ്റില്‍ ലൈംഗിക ചുവയോടെയുള്ള സംസാരങ്ങളാണ് ഷൈനില്‍ നിന്നുണ്ടായത്. ഞാന്‍ സെറ്റില്‍ ചെല്ലുമ്പോള്‍ മുതല്‍ അബ്‌നോര്‍മല്‍ ആയിട്ടാണ് പെരുമാറിയിട്ടുള്ളത്. വളരെ റസ്റ്റ്‌ലെസ് ആയിട്ടാണ് പെരുമാറുന്നത്. ഷൈന്‍ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാല്‍ ഞാന്‍ അധികം സംസാരിക്കാന്‍ പോയില്ല.
സെറ്റില്‍ തനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്ന അഡ്വക്കേറ്റ് സൗജന്യ വര്‍മയോട് തന്റെ ബുദ്ധിമുട്ട് പങ്കുവെച്ചിരുന്നു. അവര്‍ ഉടനെ തന്നെ കംഫര്‍ട്ടഫിളാക്കിയതിനാല്‍ താന്‍ പിന്നീട് കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോയില്ല. താന്‍ നാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതിനാല്‍ നാട്ടിലെ ഷൂട്ടിങ് സെറ്റിലെ രീതികള്‍ അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലാണ് അപര്‍ണ ജോണ്‍ താമസിക്കുന്നത്.ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ നിയമനടപടിക്കില്ലെന്ന് വിന്‍സി വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിക്കു മുന്‍പാകെയാണ്.സിനിമാ മേഖലയിലെ ലഹരിക്ക് തടയിടാന്‍ പൊലീസും സിനിമാ സംഘടനകളുടെ യോഗം ശനിയാഴ്ച വിളിച്ചിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. സെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ചറിഞ്ഞിട്ടും നിയമനടപടിക്ക് തയാറാകാത്ത വിന്‍ സിയേപോലുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും പദ്ധതിയുണ്ട്.