31 in Thiruvananthapuram

ആ പെൺകുട്ടി എന്നെ ചുംബിക്കാൻ നോക്കി, ഭാര്യ ഞെട്ടി, മൂവ് എന്ന് പറഞ്ഞുകൊണ്ടിരുന്നു’; ബാബു ആന്റണി പറയുന്നു

Posted by: TV Next April 11, 2025 No Comments

മലയാളത്തിലെ ആക്ഷൻ ഹീറോയാണ് നടൻ ബാബു ആന്റണി. ചെറുവേഷങ്ങളിലൂടെയാണ് നടന്റെ കരിയർ തുടങ്ങിയത്. എന്നാൽ വളരെ വൈകാതെ തന്നെ മലയാളത്തിലെ മികച്ച ‘വില്ലൻ’ പട്ടം ബാബു ആന്റണി നേടിയെടുത്തു. പിന്നീട് പല സിനിമകളിലും നായകനടനായും ബാബു തിളങ്ങി. ഇദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് മാത്രമായിരുന്നില്ല, നീട്ടി വളർത്തിയ മുടിക്കും ഉറച്ച ശരീരത്തിനുമെല്ലാം അന്ന് ആരാധകർ ഏറെയായിരുന്നു.

തിളങ്ങി നിൽക്കുന്നതിനിടയിലാണ് താരം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. പിന്നീട് അമേരിക്കയിൽ തന്റെ മാർഷ്യൽ ആർട് സ്കൂളൊക്കെയായി ബാബു ആന്റണി തിരക്കിലായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും അദ്ദേഹം സിനിമയിൽ സജീവമാണ്. സിനിമയിൽ ഇല്ലാതിരുന്ന സമയത്തും ആരാധക സ്നേഹം താൻ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ ബാബു ആന്റണി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

ഒരുപാട് ഫാൻ ഗേൾ മൊമന്റുകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.സിനിമ ചെയ്യാതിരിക്കുന്ന അവസരങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. ഞാനും ഭാര്യയും കുട്ടികളുമൊക്കെ വയനാട് വെറുതെയൊരു യാത്ര പോകുകയാണ്. ഇടയിൽ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഈ സമയം മറ്റൊരു ഫാമിലി അവിടെ എത്തി. രണ്ട് ടീനേജ് കുട്ടികൾ ഒപ്പം ഉണ്ടായിരുന്നു. എന്നോട് സംസാരിച്ച് പോയി, ഫോട്ടോയൊക്കെ എടുത്തു. ഇറങ്ങാൻ നേരം ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ഞാൻ ഉപയോഗിച്ച നാപ്കിൻ ആ പെൺകുട്ടി എടുത്തോണ്ട് പോകുന്നത് കണ്ടു. ഞാൻ ഷോക്കായി പോയി, ഭാര്യയോട് പറഞ്ഞപ്പോൾ അവളും.

മറ്റൊരു അവസരത്തിൽ ഞാനും ഭാര്യയും കൂടി തേക്കടി പോയിരുന്നു. കുറേ പേരൊക്കെ ചേർന്ന് തടഞ്ഞ് നിർത്തി. കൂട്ടത്തിൽ കുറെ പെൺകുട്ടികളൊക്കെ ഉണ്ടായിരുന്നു. അതിലൊരു പെൺകുട്ടി എന്നെ പിടിച്ച് ചുംബിക്കാൻ വന്നു, ഭാര്യക്ക് ആകെ പാടെ പ്രശ്നമായി, മാറി നിൽക്കെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

 

ഫാൻസൊക്കെ വീട്ടിലൊക്കെ വരാറുണ്ട്. കാണുമ്പോൾ കരയാറൊക്കെ ഉണ്ട്. ഞാൻ ഒരു ഫാൻ ബോയി ആണ്. ബ്രൂസിലിയെ ഒക്കെ വലിയ ആരാധനയാണ്. അതുകൊണ്ട് തന്നെ എന്റെ ആരാധകരുടെ വികാരം എനിക്ക് മനസിലാക്കാൻ സാധിക്കും. ഫാൻസ് ചോദിക്കുമ്പോഴൊക്കെ അതിനാൽ ഫോട്ടോക്കൊക്കെ ഞാൻ പോസ് ചെയ്യും. സമയം ചെലവഴിക്കും’, ബാബു ആന്റണി പറഞ്ഞു.

എമ്പുരാൻ വിവാദത്തിലും ബാബു ആന്റണി പ്രതികരിച്ചു. ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ ഇടരുത്. സിനിമകൾ പരിശോധിക്കാൻ സെൻസർ ബോഡ് ഉണ്ടല്ലോ. ആരാധകർക്കും ചോയിസ് ഉണ്ട്. ഏത് സിനിമ കാണണം കാണേണ്ട എന്ന് അവർക്ക് തീരുമാനിക്കാം. കലയിൽ രാഷ്ട്രീയവത്കരണം ഇല്ലാതിരിക്കുന്നതാണ് നല്ലത്. അഭിപ്രായ സ്വാതന്ത്ര്യം നമ്മുക്ക് ഉണ്ട്. എന്നാൽ നമ്മുടെ ഐഡികൾ എക്സ്പ്രസ് ചെയ്യാൻ മറ്റ് വഴികളും ഉണ്ടല്ലോ. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം പാർട്ടി തുടങ്ങാലോ.

ഒരു വലിയ ഓഡിയൻസിന് വിഷ്വൽ ട്രീറ്റ് കൊടുക്കുമ്പോൾ അവരുടെ വികാരം കൂടി മനസിലാക്കുക. അവരുടെ മേൽ ഒന്നും അടിച്ചേൽപ്പക്കാതിരിക്കാൻ ശ്രദ്ധിക്കുക. സന്ദേശം നൽകുന്നതൊക്കെ നല്ലതാണ്’, ബാബു ആന്റണി പറഞ്ഞു

.

ചെറുപ്പത്തിൽ നല്ല സാമ്പത്തിക അച്ചടക്കം പിന്തുടരുന്ന ആളായിരുന്നു. വെള്ളമടി പോലൊന്നും ഉണ്ടായിരുന്നില്ല. സമ്പാദിക്കുന്ന പൈസ കൊണ്ട് ബാംഗ്ലൂരും കൊച്ചിയിലുമൊക്കെ അപ്പാർട്ട്മെന്റുകൾ വാങ്ങിച്ചിരുന്നു. എനിക്ക് മാനേജർ ഒന്നും ഇല്ല, ഞാൻ തന്നെയാണ് എന്റെ കാര്യങ്ങൾ നോക്കുന്നത്. യുഎസിൽ എനിക്കൊരു മാർഷ്യൽ ആർട്സ് സ്കൂളുണ്ട്. ഇവിടെ തിരക്കായതിനാൽ സ്കൂളിന്റെ കാര്യങ്ങൾ കുറച്ചൊരു ഡൗൺ ആയിട്ടുണ്ട്. നിലവിൽ മലയാള സിനിമയിൽ തിരക്കുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു