27 in Thiruvananthapuram

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍… അഭ്യൂഹങ്ങള്‍ തള്ളി പിആര്‍ ടീം,

Posted by: TV Next March 17, 2025 No Comments

കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായത്. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നം കാരണമാണ് ഷൂട്ടിംഗ് നീട്ടി വെച്ചത് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം.

 

 

മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി ചെന്നൈയില്‍ ആശുപത്രിയിലാണ് എന്നും വൈകാതെ അമേരിക്കയില്‍ ചികിത്സ നടത്തും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മറ്റൊരു കൂട്ടര്‍ മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സര്‍ ആണെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുക്കുന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ പിആര്‍ ടീം.

വാസ്തവത്തില്‍ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും.’ എന്നാണ് മമ്മൂട്ടിയുടെ പിആര്‍ ടീം മിഡ് ഡേയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വമ്പന്‍ താരനിരയാണ് മഹേഷ് നാരായണന്റെ സിനിമയില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ശ്രീലങ്കയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. കൊച്ചി ഷെഡ്യൂള്‍ മാര്‍ച്ച് 12 ന് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് പിന്നീട് ഈ മാസം അവസാനത്തേക്ക് നീട്ടി. ഇതാണ് മമ്മൂട്ടിയുടെ അനാരോഗ്യം മൂലമാണ് ഷെഡ്യൂള്‍ നീട്ടിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ കാരണം. നിലവില്‍ മമ്മൂട്ടി കുടുംബ സമേതം ചെന്നൈയില്‍ ആണ്. ഭാര്യ സുല്‍ഫത്തിനെ കൂടാതെ മക്കളായ ദുല്‍ഖറും സുറുമിയും മമ്മൂട്ടിക്കൊപ്പമുണ്ട്.

അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ാല്‍ ചിത്രം ഹൃദയപൂര്‍വത്തിന്റെ ഷെഡ്യൂളും ബ്രേക്കിലേക്ക് കടന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ എമ്പുരാന്റെ പ്രൊമോഷനില്‍ മോഹന്‍ലാല്‍ സജീവമാകും എന്നതിനാല്‍ മോഹന്‍ലാല്‍ മടങ്ങി എത്തിയ ശേഷമേ മഹേഷ് നാരായണന്‍ ചിത്രം ആരംഭിക്കൂ. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കൂടാതെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും കൊച്ചി ഷെഡ്യൂളില്‍ ഭാഗമാണ്.