24 in Thiruvananthapuram

SDPI പ്രസിഡന്റ് എം കെ ഫൈസി യെ ED അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം.

Posted by: TV Next March 4, 2025 No Comments

SDPI പ്രസിഡന്റ് എം കെ ഫൈസി യെ ED അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം.സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് പ്രസ്താവനയിലൂടെ പറഞ്ഞു. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതും ഭരണകൂട ഭീകരതയ്ക്കെതിരെ എല്ലാ ഭാരതീയരും പ്രതിഷേധിക്കണം എന്നും പ്രതികരിക്കണമെന്നും തൃശ്ശൂർ കൊടകര കുഴൽ പണ കേസുമായി അറസ്റ്റ് ചെയ്യാത്ത ഈ ഡിയുടെ രാഷ്ട്രീയപ്രേരീത പ്രവർത്തനം അവസാനിപ്പിക്കണമെന്നും സി എം പി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് പ്രസ്താവനയിലൂടെ പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിനെതിരെ ഇന്ത്യയിൽ വൻ പ്രക്ഷോഭം സംഘടിപ്പിച്ച നേതാവും രാഷ്ട്രീയ പാർട്ടിയുമായ എസ്ഡിപിഐയുടെ പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഭരണകൂട ഭീകരതയുടെ ഒരു മുഖം കാണാൻ കഴിയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങളെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടി തകർക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിം വോട്ടുകൾ വിവിധ രാഷ്ട്രീയപാർട്ടികളിലൂടെ ഭിന്നിക്കുന്നതിനും മുസ്ലിം വോട്ടുകൾ ഏകീകരിക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം നടപടികൾ നടത്തുന്നത് .തൃശ്ശൂരിൽ ബിജെപി നേതാക്കൾ കുഴൽപ്പണം കൊള്ള നടത്തുമ്പോൾ ഈ ഡി ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. പ്രതിഷേധിക്കുക പ്രതികരിക്കുക. ജനാധിപത്യ ഭാരതീയരായ വിശ്വാസികളെ ശക്തമായ പ്രതിഷേധം സിഎംപി അരവിന്ദാക്ഷൻ വിഭാഗം.