24 in Thiruvananthapuram

പോര് കനക്കുന്നു; യുക്രൈനുള്ള യുഎസ് സൈനിക സഹായങ്ങൾ നിർത്തിവെച്ച് ട്രംപ്.

Posted by: TV Next March 4, 2025 No Comments

വാഷിം​ഗ്ടൺ: യുക്രൈയ്നിനുള്ള എല്ലാ സൈനിക സഹായവും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്ക്കാലികമായി നിർത്തി വെച്ചതായി റിപ്പോർട്ടുകൾ. സമാധാനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതാണെന്നും തങ്ങളുടെ പങ്കാളികളും ആ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതുണ്ടെന്നും തങ്ങളുടെ സഹായം ഒരു പരിഹാരത്തിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ താൽക്കാലികമായി സഹായം നിർത്തി അവലോകനം ചെയ്യുകയുമാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരുദ്യോ​ഗസ്ഥൻ പറഞ്ഞു.

ട്രംപും സെലൻസികിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിന് പിന്നാലെയാണ് സൈനിക സ​​ഹായം നിർത്തി വെയ്ക്കാനുള്ള തീരുമാനം. ട്രംപും യുക്രൈൻ പ്രസിഡന്റെ വ്ലാദമിർ സെലൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ അസാധാരണ സംഭവങ്ങളാണ് നടന്നത്. ട്രംപും സെലൻസ്കിയും തമ്മിൽ വാക്പോര് തന്നെ നടന്നു. വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോകാൻ സെലൻസ്കിയോട് ട്രംപ് പറയുന്നതിലേക്ക് തർക്കം നീങ്ങി.

മൂന്നാം ലോക മഹാ യുദ്ധത്തിന് ശ്രമിക്കുകയാണോ എന്ന് ട്രംപ് സെലൻസ്കിയോട് ചോദിച്ചുവെന്നാണ് വിവരം. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് ആ​ഗ്രഹമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസി‍റ് ജെ ഡി വാൻസും പറഞ്ഞു. റഷ്യക്കെതിതിരെ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നൽകണമെന്ന സെലൻസ്കിയുടെ അഭ്യർത്ഥനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. സമാധാനക്കരാർ ഉണ്ടാക്കാൻ സന്നദ്ധമായാൽ മടങ്ങിവരൂവെന്നായിരുന്നു സെലൻസ്കിയോട് ട്രംപ് പറഞ്ഞത്.

കൂടിക്കാഴ്ചയ്ക്കിടെ, സെലൻസ്കതി യു എസിനോട് കാണിക്കുന്നത് നന്ദി കേടാണെന്നും ട്രംപ് പറഞ്ഞു. സെലൻസികിയെ നന്ദി പറയാൻ നിർബന്ധിക്കുകയും ചെയ്തു. 35000 കോടി ഡോളറിന്റെ സഹായം യു എസ് നൽകിയെന്നും സൈനികോപകരണങ്ങൾ പോലും യുക്രൈന് ഇല്ലായിരുന്നുവെന്നും യു എസ് പിന്തുണ ഇല്ലായിരുന്നുവെങ്കിൽ യുദ്ധത്തിൽ അടിപതറിയേനെ എന്നും ട്രംപ് പറഞ്ഞു.

നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണെന്നും ജയിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി. യുദ്ധം നിർത്താൻ വെടി നിർത്തലിന് തയ്യാറാവണമെന്ന നിർദ്ദേശത്തിന് അതിന് ഉറപ്പുകൾ വേണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വാക്ക് തർക്കം ഉണ്ടായി. സമാധാനത്തിന് സെലൻസ്കി തയ്യാറല്ലെന്നാണ് മനസ്സിലാക്കുന്നതെന്നും യു എസിനെ അപമാനിച്ചതായും ട്രംപ് പറഞ്ഞു. റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തിൽ യുക്രൈന്റെ പ്രധാന സഖ്യകക്ഷിയായരുന്നു യു എസ്. ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാസെ യുക്രൈനോട് അകലം പാലിക്കുകയും റഷ്യയോട് അടുക്കുകയും ചെയ്യുന്ന വിദേശനയം