CMP അരവിന്ദാക്ഷൻ വിഭാഗം അശമന്നൂർ ഗ്രാമപഞ്ചായത്തിൽ 10- മേതല തെക്കു വാർഡ് തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വർഗ്ഗീയ രാഷ്ട്രീയ മുന്നേറ്റത്തിന് തടയിടുവാൻ വേണ്ടി ഇന്ത്യയിലെ വലിയ ജനാധിപത്യ മതേതര രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിനെ വിജയിപ്പിക്കേണ്ടതും വർഗീയതക്കെതിരെ ത്രിതല പഞ്ചായത്ത് മുതൽ എല്ലാ സംസ്ഥാനത്തും മതേതര രാഷ്ട്രീയ പാർട്ടികൾ യോജിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അശമന്നൂർ ഗ്രാമപഞ്ചായത്ത് 10 -മേതല തെക്കു വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി N.M നൗഷാദ് ,നായാട്ടുപ്പാറ മേതല എന്ന സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു. വിജയം സുനിശ്ചിതമെന്ന് CMP സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് കുടുംബയോഗത്തിൽ പറഞ്ഞു.