29 in Thiruvananthapuram

രാജ്യസഭയിൽ ഭരണഘടന ചർച്ച ഇന്ന് തുടങ്ങും; പ്രധാനമന്ത്രി പങ്കെടുക്കില്ല

Posted by: TV Next December 16, 2024 No Comments

രാജ്യസഭയിൽ ഇന്ന് ഭരണഘടന ചർച്ച തുടങ്ങും. ധനമന്ത്രി നിർമ്മല സീതാരമാൻ ചർച്ച തുടങ്ങിവെയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുക്കില്ല. അമിത് ഷാ നാളെ ചർച്ചകൾക്ക് മറുപടി നൽകും. ചർച്ചയിൽ ശനിയാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി നൽകിയിരുന്നു.


നേരത്തേ അമിത് ഷായാണ് ചർച്ചകൾ തുടങ്ങുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഛത്തീസ്ഗഡിൽ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം അവിടേക്ക് തിരിച്ചു. ജെപി നദ്ദ, നിർമല സീതാരാമൻ, നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂപേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി എന്നിവരാകും ബിജെപിക്ക് വേണ്ടി സംസാരിക്കുക. പ്രതിപക്ഷത്ത് നിന്ന് മല്ലികാർജ്ജുൻ ഖാർഗെ ചർച്ചകൾക്ക് തുടക്കം കുറിക്കും. പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ തിരുച്ചിശിവ, സമാജ്വാദി പാർട്ടുയുടെ രാംഗോപാൽ യാദവ്, ആർജെഡി നേതാവ് മനോജ് കെ ഝാ , കപിൽ സിബൽ എന്നിവർ സംസാരിക്കും.

ലോക്സഭയിൽ വലിയ ബഹളത്തോടെയായിരുന്നു രണ്ട് ദിവസം നീണ്ട് നിന്ന ചർച്ച അവസാനിച്ചത്. രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായേക്കില്ല, പ്രത്യേകിച്ച് രാജ്യസഭ ചെയർമാൻ ജയദീപ് ധൻകർ-പ്രതിപക്ഷ പോര് തുടരുന്ന സാഹചര്യത്തിൽ. അതിനിടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തും. ബില്ല് ഇന്ന് അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും എംരിമാർക്ക് നൽകിയ കാര്യപരിപാടിയുടെ പട്ടികയിൽ ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. ബില്ലുകൾ അവതരിപ്പിക്കുന്നത് വൈകിപ്പിക്കാനുള്ള കാരണം വ്യക്തമല്ല.

2014 ൽ ബി ജെ പി അധികാരത്തിലേറിയത് മുതൽ അവർ ഉന്നയിക്കുന്ന ആവശ്യമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. 2023 ലാണ് ഇത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സർക്കാരിന് സമർപ്പിച്ചത്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തെ അനാവശ്യ സാമ്പത്തിക ചെലവുകൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് ബിജെപി വാദം.

കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ലോക്സഭ-രാജ്യസഭ നിയമസഭ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബില്ല് പാർലമെന്‌റിൽ പാസാക്കിയെടുക്കുക ബി ജെ പിയെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല. ബില്ല് പാസാകണമെങ്കിൽ മൂന്നിൽ രണ്ട ഭൂരിപക്ഷം ആവശ്യമാണ്. നിലവിൽ ലോക്സഭയിലും രാജ്യസഭയിലും ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ സർക്കാർ തിരിച്ചടി നേരിട്ടേക്കാം.