28 in Thiruvananthapuram

ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 52 പേർ കൊല്ലപ്പെട്ടു,

Posted by: TV Next November 22, 2024 No Comments

ബെയ്‌റൂട്ട്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ വഷളാക്കി കൊണ്ട് ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ഏറ്റവും ഒടുവിൽ ഇസ്രായേൽ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളിൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തിയെന്നും ലെബനൻ അറിയിച്ചു.

ലെബനന്റെ കിഴക്കൻ മേഖലയായ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ മരണസംഖ്യ വർധിച്ചുവെന്നാണ് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌

മഖ്‌നെ ഗ്രാമത്തിലെ ഒരു വീടിനുനേരെ നടത്തിയ ആക്രമണത്തിൽ ദമ്പതികളും അവരുടെ നാല് കുട്ടികളും കൊല്ലപ്പെട്ടുവെന്നും സമീപ പ്രദേശമായ നഭയിൽ നടത്തിയ ആക്രമണത്തിൽ സമാനമായി ദമ്പതികളും അവരുടെ ഇളയ മകളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും ചെയ്തെന്നാണ് ലെബനൻ ദേശീയ വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ ലെബനനിലെ നബാതിയ ജില്ലയിൽ ഏഴ് പേർ മരിച്ചതായും 24 പേർക്ക് പരിക്കേറ്റതായും ലെബനൻ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കൻ ലെബനനിലെ മറ്റ് വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

മേഖലയിൽ സംഘർഷം രൂക്ഷമാവുന്നതിനിടെ ഇസ്രായേലിൽ ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ രാജ്യത്തിന്റെ വടക്ക് ഗലീലി മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു വർഷത്തോളം നീണ്ടുനിന്ന അതിർത്തിയിലെ ഏറ്റുമുട്ടലിന് ഒടുവിൽ സെപ്റ്റംബർ മാസത്തിലാണ് ഇരു രാജ്യങ്ങളും പരസ്‌പരം നേരിട്ട് ഏറ്റുമുട്ടിയത്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെയാണ് ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ബെയ്‌റൂട്ടിലെ ചില മേഖലകളിൽ ഒരു ദിവസത്തിനിടെ 12 ആക്രമണങ്ങളാണ് തുടർച്ചയായി നടന്നതെന്നാണ് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഇസ്രായേൽ തങ്ങളുടെ നയത്തിൽ നിന്ന് ഒരടി പുറകോട്ടില്ലെന്നതിന്റെ സൂചനയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേലി ആക്രമണം നടന്നത്. രണ്ട് മാസത്തോളം നീണ്ട ഇസ്രായേൽ-ഹിസ്ബുള്ള പോരാട്ടത്തിന് അറുതി വരുത്താൻ അമേരിക്കൻ പ്രതിനിധി ആമോസ് ഹോഷ്‌സ്‌റ്റീൻ നേരത്തെ ഇവിടം സന്ദർശിച്ചിരുന്നു. എന്നാൽ അതിനും കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ ആക്രമണ പരമ്പര സൂചിപ്പിക്കുന്നത്.

ബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെയാണ് ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ബെയ്‌റൂട്ടിലെ ചില മേഖലകളിൽ ഒരു ദിവസത്തിനിടെ 12 ആക്രമണങ്ങളാണ് തുടർച്ചയായി നടന്നതെന്നാണ് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഇസ്രായേൽ തങ്ങളുടെ നയത്തിൽ നിന്ന് ഒരടി പുറകോട്ടില്ലെന്നതിന്റെ സൂചനയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേലി ആക്രമണം നടന്നത്. രണ്ട് മാസത്തോളം നീണ്ട ഇസ്രായേൽ-ഹിസ്ബുള്ള പോരാട്ടത്തിന് അറുതി വരുത്താൻ അമേരിക്കൻ പ്രതിനിധി ആമോസ് ഹോഷ്‌സ്‌റ്റീൻ നേരത്തെ ഇവിടം സന്ദർശിച്ചിരുന്നു. എന്നാൽ അതിനും കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ ആക്രമണ പരമ്പര സൂചിപ്പിക്കുന്നത്.