27 in Thiruvananthapuram
TV Next News > News > Kerala > ബാല ജൂനിയർ ആർട്ടിസ്റ്റുമായി വീട്ടിലേക്ക് വന്നു, എലിസബത്ത് ഇതോടെ ഇറങ്ങിപോയി’; വെളിപ്പെടുത്തൽ

ബാല ജൂനിയർ ആർട്ടിസ്റ്റുമായി വീട്ടിലേക്ക് വന്നു, എലിസബത്ത് ഇതോടെ ഇറങ്ങിപോയി’; വെളിപ്പെടുത്തൽ

1 week ago
TV Next
12

ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം ഡോ എലിസബത്ത് എനന് തൃശൂർ സ്വദേശിയെ ബാല വിവാഹം കഴിച്ചിരുന്നു. എന്നാൽ 6 മാസത്തിൽ കൂടുതൽ ഈ ദാമ്പത്യം നീണ്ട് നിന്നിരുന്നില്ല. ബാലയും എലിസബത്തും വേർപിരിഞ്ഞോയെന്ന് പല തവണ ചോദ്യം ഉയർന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല. ഇപ്പോഴിതാ ഇരുവർക്കുമിടയിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അമൃത സുരേഷിന്റെ സുഹൃത്തായ കുക്കു എനോല.

അമൃത എലിസബത്തിനെ വിളിച്ചിരുന്നുവെന്നും അവർ പറയുന്നത് കേട്ട് എങ്ങനെ ഇങ്ങനെ ഒരു മനുഷ്യന് പെരുമാറാൻ സാധിക്കുന്നുവെന്ന് തോന്നിയിരുന്നുവെന്ന് കുക്കു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ബാലയെ ഭയമായാതിനാലാണ് അയാൾ ചെയ്യുന്ന ക്രൂരതയൊക്കെ ആരും തുറന്ന് പറയാത്തതെന്നും പല തവണ എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചെന്നും കുക്കു പറയുന്നു. കുക്കുവിന്റെ വാക്കുകളിലേക്ക്

 

ഒരു മനുഷ്യന് ഇങ്ങനെ പെരുമാറാൻ പറ്റുനോയെന്ന് അറിയില്ല. അയാളുടെ കുറിച്ച് ഞാൻ പറയുന്ന കാര്യങ്ങൾക്കെല്ലാം തെളിവുണ്ട്. നേരിട്ട് വന്നാൽ ഞാൻ ഇതൊക്കെ കാണിച്ച് തരാം. ബാലയെ കുറിച്ച് ആരും സംസാരിക്കില്ല. കാരണം അയാളെ എല്ലാവർക്കും ഭയമാണ്. അയാൾ അത്രയും ക്രൂരമായ മനുഷ്യനാണ്. മകളേയും ഭാര്യയേയും ജീവന് തുല്യം സ്നേഹിക്കുന്ന മനുഷ്യനൊന്നുമല്ല അയാൾ. അയാൾ ഒന്നാന്തരം നടനാണ് മാധ്യമങ്ങൾക്ക് മുൻപിൽ.

ഒരു തവണ അമൃത ചേച്ചി ബാലയുടെ ഭാര്യയായിരുന്നു എലിസബത്തിനെ വിളിച്ചിരുന്നു. ലീഗൽ ഭാര്യയല്ല എലിസബത്ത്. ഇവർ തമ്മിൽ സംസാരിക്കുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. ഞാൻ അമൃതചേച്ചിയുടെ കൂടെ എപ്പോഴും ഒപ്പം ഉണ്ട്. ഇയാളെ വീട്ടിൽ വന്ന് ഉപദ്രവിക്കുമോയെന്നൊക്കെ ഭയമുണ്ട്. ഇയാളുടെ കൈയ്യിൽ തോക്കൊക്കെ ഉണ്ട്. ചേച്ചിയിടെ വീട്ടിൽ വടിവാളൊക്കെ ആയി വന്ന് വെട്ടാനൊക്കെ ഇയാൾ ശ്രമിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ട് ഞങ്ങൾ എല്ലാവരും ഒന്നിച്ചാണ് നിന്നിരുന്നത്. ആ സമയത്ത് ഫോൺ വിളിച്ചത്. ഫോണിൽ പറയുന്ന കാര്യങ്ങളൊക്കെ കേട്ടാൽ നമ്മുക്ക് വിശ്വസിക്കാനില്ല. ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ആകാൻ പറ്റുമോയെന്ന് തോന്നും

 

വളരെ ചെറിയ പ്രായത്തിൽ ബാലയെ പ്രണയ വിവാഹം കഴിച്ചയാളാണ് അമൃത. വളരെ അധികം സ്വപ്നങ്ങളുമായിട്ടാണ് ബാലയുമായുള്ള ജീവിതത്തിലേക്ക് അവർ കടന്നത് എന്നാൽ അതെല്ലാം അയാൾ തല്ലിക്കെടുത്തി. ആദ്യം തന്നെ പുള്ളി ചേച്ചിയുടെ ഫോൺ ഇല്ലാതാക്കി,വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാക്കി. മദ്യപാനിയായ ഇയാൾ സ്ഥിരം പലരേയും വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്ന് മദ്യം വിളമ്പും . ഇവർക്ക് ഭക്ഷണം വെച്ചുണ്ടാക്കി കൊടുക്കലായിരുന്നു അമൃത ചേച്ചിയുടെ പണി. ഇതിനെ ചോദ്യം ചെയ്താൽ പട്ടിയെ തല്ലുന്നത് പോലെ തല്ലി ചോരവരുത്തിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനം, മാരിറ്റൽ റേപ്പ് എല്ലാം പുള്ളി ചെയ്തിട്ടുണ്ട്.ഇതേ അനുഭവം തന്നെയാണ് എലിസബത്തും നേരിട്ടത്.

അയാൾക്ക് ഭീഷണിപ്പെടുത്തി നിർത്താൻ സാധിക്കുന്ന സ്ത്രീകളെയാണ് അയാൾ വിവാഹം കഴിക്കുന്നത്. അമൃതചേച്ചിയെ വിവാഹം കഴിച്ച് കൊണ്ടുവന്നപ്പോൾ ആദ്യം പറഞ്ഞ് തുടങ്ങിയത് ആദ്യ ഭാര്യ ചന്ദനയെ കുറിച്ചാണ്. എന്റെ പൈസ പറ്റിച്ച് കടന്നുവെന്നാണ് പറഞ്ഞത്. ഇയാൾ പല സ്ത്രീകളേയും കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞ് വെച്ചിരിക്കുകയാണ്. എലിസബത്ത് ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് ഒരു ദിവസം ഒരു ജൂനിയർ ആർട്ടിസ്റ്റുമായി അയാൾ വീട്ടിലേക്ക് കയറി വന്നപ്പോഴാണ്. നിനക്ക് ഇതൊക്കെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാമെങ്കിൽ മതി എന്ന് പറഞ്ഞപ്പോഴാണ് ആ പെൺകുട്ടി ഇറങ്ങിപ്പോയത്. അതുമാത്രമല്ല ഒരു ഭാര്യയോട് ചെയ്യാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങൾ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ചെയ്യാൻ നിർബന്ധിപ്പിച്ചു. അതിന്റെ വിഷമത്തിൽ പുള്ളിക്കാരി മൂന്ന് പ്രാവശ്യം എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു’, അവർ പറഞ്ഞു.

Leave a Reply