30 in Thiruvananthapuram
TV Next News > News > Lifestyle > Health > കേരളത്തിലെ നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

കേരളത്തിലെ നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

Posted by: TV Next September 18, 2024 No Comments

തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോ​ഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക. നീല​ഗിരി, കോയമ്പത്തൂർ. തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന നടത്താനാണ് നിർദ്ദേശം

 

 

തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോ​ഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക. നീല​ഗിരി, കോയമ്പത്തൂർ. തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന നടത്താനാണ് നിർദ്ദേശം

126 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 49 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പർക്കപ്പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം സർക്കാർ അതിഥി മന്ദിര കോമ്പൗണ്ടിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം. മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർ കൺട്രോൾ സെല്ലിൽ അറിയിക്കണം എന്ന് അറിയിപ്പുണ്ട്.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ 66 ടീമുകളായി ഫീൽഡ് സർവെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകളിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളിൽ സർവെ നടത്തി.

 

 

മമ്പാട് ഗ്രാമപഞ്ചായത്തിൽ 10, വണ്ടൂരിൽ 10, തിരുവാലിയിൽ 29 ആകെ 49 പനി കേസുകൾ സർവെയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മമ്പാട് കണ്ടെത്തിയ ഒരു പനി കേസ് മാത്രമാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ട്യൂഷൻ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് മലപ്പുരം ജില്ലാ കളക്ടർ വ്യക്തമാക്കി. അതേ സമയം വിദേശത്ത് നിന്ന് നാട്ടിൽ വന്ന യുവാവിനെ എംപോക്സ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോ​ഗലക്ഷണം ഉള്ളത്. സാമ്പിൾ പരിശോധനയ്ക്ക് അയച്ചു