നമ്മുടെ വീട്ടുമുറ്റത്തുതന്നെ ലഭ്യമായ പോഷകസമ്പുഷ്ടമായ പഴങ്ങളില്‍ പ്രധാനിയാണ് പപ്പായ. ഓമയ്ക്ക, കപ്പളങ്ങ, കര്‍മൂസ എന്നെല്ലാം വിളിപ്പേരുകളുണ്ട് ഇതിന്.
ഹൃദയത്തിനും ചര്‍മ്മത്തിനും പപ്പായയിലെ ആന്റി ഓക്സിഡന്റായ ലൈക്കോപീന്‍ കൊളസ്ട്രോള്‍ നില കുറച്ച് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ജലാശം നിലനിര്‍ത്താനും ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും പപ്പായ സഹായിക്കും. ……
ഒരുഗ്രാം പപ്പായപ്പഴത്തില്‍ ഏകദേശം 32 കലോറി ഊര്‍ജം, 7.2 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, കൂടാതെ വിറ്റമിന്‍ എ, സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. വലിയതോതില്‍ ഗ്ലൈസിമിക് ഇന്‍ഡക്സ് ഇല്ലാത്തതിനാല്‍ അധികം പഴുക്കാത്ത പപ്പായ മിതമായ അളവില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാം. പഴുത്ത പപ്പായയില്‍ പച്ച പപ്പായയെക്കാള്‍ പൊട്ടാസ്യം അളവ് കുറവാണ്. അതിനാല്‍ കിഡ്നി സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഉപയോഗിക്കാം. പച്ച പപ്പായയിലെ പൊട്ടാസ്യം ഒഴിവാക്കാന്‍ തിളപ്പിച്ചൂറ്റിയശേഷം പാചകം ചെയ്താല്‍ മതി. പച്ച പപ്പായയില്‍ അടങ്ങിയ പപ്പെയ്ന്‍ എന്‍സൈമും നാരുകളും ദഹനത്തെ സുഗമമാക്കുന്നതോടൊപ്പം മലബന്ധം തടയുകയും ചെയ്യുന്നു. പപ്പായയില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്..
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇതിലെ വിറ്റമിന്‍ സി, എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ തടഞ്ഞ് കാന്‍സര്‍ പ്രതിരോധിക്കും. പഴുത്ത പപ്പായ കുറുക്കുരൂപത്തിലാക്കി കൊച്ചുകുട്ടികള്‍ക്ക് നല്‍കാം. ഇതിലെ വിറ്റമിന്‍ സി അണുബാധ തടയുന്നു. രക്തസമ്മര്‍ദം, ആര്‍ത്രൈറ്റിസ്, കുടല്‍സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയില്‍നിന്ന് സംരക്ഷിക്കാന്‍ ഇതിലെ പോഷകങ്ങള്‍ സഹായിക്കുന്നു..
കലോറി കുറവായതിനാല്‍ ഭാരംകുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്താം. പച്ച പപ്പായയില്‍ ഉള്ള പപ്പെയ്ന്‍ എന്ന എന്‍സൈം ചിലപ്പോള്‍ ദോഷകരമായേക്കാം. അതിനാല്‍ ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടങ്ങളില്‍ വിദഗ്ധ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക…….