വീട് നിര്‍മാണത്തിനും കിണര്‍ കുഴിക്കുന്നതിലും സ്ഥാനവും ദിശയും നോക്കാറുള്ളവരാണ് നമ്മള്‍. വാസ്തു ശാസ്ത്രം അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. വാസ്തു ശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരാളുടേയും ജീവിതത്തില്‍ നടക്കുന്ന മോശം കാര്യങ്ങളും ചീത്ത കാര്യങ്ങളും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം.
നമ്മള്‍ നിരുപദ്രവം എന്ന് കരുതി തള്ളിക്കളയുന്ന പല കാര്യങ്ങളും വലിയ വാസ്തു ദോഷത്തിലേക്ക് നയിച്ചേക്കാം. ഇത്തരത്തില്‍ നമ്മുടെ എല്ലാം വീട്ടില്‍ സര്‍വ സാധാരണയായി കാണപ്പെടുന്ന ചില സംഭവങ്ങള്‍ എങ്ങനെയാണ് നമ്മളെ മോശമായി ബാധിക്കാന്‍ പോകുന്നത് എന്നും നമ്മുടെ സാമ്പത്തികാവസ്ഥയ്ക്ക് വിപരീത ഫലമുണ്ടാക്കുന്നത് എന്നും നമുക്ക് നോക്കാം.
അലങ്കോലമായി കിടക്കുന്ന കിടക്ക നിഷേധാത്മകതക്ക് കാരണമാകും. ചെയ്യാനുള്ള കാര്യങ്ങള്‍ അകാരണമായി വൈകുന്നതിനും ഇത് ഇടയാക്കും. ഇത് അകാല സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. വസ്ത്രങ്ങള്‍ ബെഡ്‌റൂമിനുള്ളിലോ അലമാരക്കുള്ളിലോ ശരിയായ അടുക്കി വെക്കാത്തതും സാമ്പത്തിക ബാധ്യത വിളിച്ച് വരുത്തും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
വീട്ടില്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ് ബാത്ത്‌റൂം. നെഗറ്റീവ് എനര്‍ജി വന്ന് നിറയും എന്നതിനാല്‍ അറ്റാച്ച്ഡ് ബാത്ത്‌റൂമുകളുടെ ഡോര്‍ തുറന്നിടാന്‍ പാടില്ല. അതുപോലെ തന്നെ ടോയ്ലറ്റ് സീറ്റുകള്‍ തുറന്നിടുന്നത് നിങ്ങളുടെ വാസസ്ഥലത്തേക്ക് നിഷേധാത്മകതയെ ക്ഷണിച്ചുവരുത്തുകയും സാമ്പത്തിക തടസ്സങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ വീട് നിങ്ങളുടെ സാമ്പത്തികവും വൈകാരികവും മൊത്തത്തിലുള്ള ക്ഷേമവും ഉള്‍ക്കൊള്ളുന്ന എല്ലാ പോസിറ്റീവ് വൈബുകളുടെയും കലവറയായിരിക്കണം. അതിനാല്‍ വീട്ടിനകം വൃത്തിയാക്കി അലങ്കോലങ്ങള്‍ ഒഴിവാക്കി നിങ്ങളുടെ താമസ സ്ഥലത്ത് മിനിമലിസം പാലിക്കാന്‍ ശ്രദ്ധിക്കണം. ഉപകാരമില്ലാത്ത പഴയ വസ്തുക്കള്‍ വീട്ടിനുള്ളില്‍ സൂക്ഷിക്കുന്നത് നല്ല പ്രവണതയല്ല.
നിങ്ങളുടെ വീടിന്റെ പ്രധാന വാതില്‍ ആളുകള്‍ക്കും കോസ്മിക് ഊര്‍ജ്ജങ്ങള്‍ക്കും സ്വാഗതം ചെയ്യുന്നതായിരിക്കണം. വാതിലിന്റെ പൂട്ടുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിള്ളലുകള്‍ ഇല്ലാത്തതാണെന്നും ഉറപ്പാക്കുക. കുളിമുറിയിലോ അടുക്കളയിലോ നിങ്ങളുടെ വീടിന്റെ മറ്റെന്തെങ്കിലും സ്ഥലത്തോ വെള്ളം ചോര്‍ച്ചയുണ്ടെങ്കില്‍ അത് ഉടന്‍ പരിഹരിക്കണം. ഇത് സാമ്പത്തിക ചോര്‍ച്ചയെ ആണ് പ്രതിനിധീകരിക്കുന്നത്. നിങ്ങളുടെ അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ തെക്കുകിഴക്ക് ദിശയിലേക്ക് അഭിമുഖീകരിക്കുന്ന തരത്തില്‍ ക്രമീകരിക്കുക. വാസ്തു ശാസ്ത്ര പ്രകാരം നിങ്ങളുടെ വീട്ടില്‍ ഒരു വാച്ചും ക്ലോക്കും പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍, നിങ്ങള്‍ അത് ഉടന്‍ വലിച്ചെറിയണം. അല്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം നിങ്ങള്‍ക്ക് വന്ന് ഭവിക്കും എന്നാണ് വിശ്വാസം.