26 in Thiruvananthapuram

കുടവയർ മാറിക്കിട്ടും; രാവിലെ വെറും വയറ്റിൽ ഇതുപോലെ തുളസിച്ചായ വെച്ച് കുടിച്ചാൽ മതി

Posted by: TV Next January 17, 2024 No Comments

നിങ്ങൾ അമിതഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണോ, പല പല വഴികൾ ഇതിനോടകം തന്നെ പരീക്ഷിച്ച് മടുത്തിരിക്കുകയാണോ? എന്നാൽ ഇനി പറയുന്ന മാർ​ഗം ഒന്ന് പരീക്ഷിച്ചുനോക്കൂ. തീർച്ചയായും ഇത് നിങ്ങൾക്ക് സഹായകമാകും. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചായയെക്കുറിച്ചാണ് പറയുന്നത്. തുളസിയില നമ്മുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണകരം ആണെന്ന് എല്ലാവർക്കും അറിയാമല്ലോ. നിങ്ങളുടെ വണ്ണം കുറയ്ക്കാനും തുളസിയില സ​ഹായിക്കും.


തുളസിയില ഒരു ഏറ്റവും പ്രധാനപ്പെട്ട ഔഷധസസ്യങ്ങളിൽ ഒന്നാണ്. തുളസി മിക്ക വീടുകളിലും ഉണ്ടാവുകയും ചെയ്യും. ജലദോഷവും ചുമയും ഉൾപ്പെടെ പല രോ​ഗങ്ങൾക്കും തുളസി അടിസ്ഥാനമാക്കിയുള്ള മിശ്രിതങ്ങൾ ഉപയോ​ഗിക്കാറുണ്ട്. തുളസി ദഹനത്തിന് സഹായകമാണെന്നാണ് പറയുന്നത്. ആന്ററി – ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ പരിക്കുകളും വേദനയും പരിഹരിക്കാൻ സഹായിക്കും. ശരീരത്തിലെ മെറ്റാ ബോളിസം വേ​ഗത്തിലാക്കാനും കലോറി എരിയിച്ചു കളയാനും സഹായിക്കും.

നിങ്ങുടെ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. രാവിലെ 5 – 6 തുളസി ഇലകൾ വെള്ളത്തിലേക്ക് ഇട്ട് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും മെറ്റ ബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും എന്ന് പറയുന്നു. തുളസിയില ചവയ്ക്കുന്നതും നല്ലതാണ്. എന്നാൽ എല്ലാവർക്കും ഇത് അത്ര ഇഷ്ടമുള്ള കാര്യമായിരിക്കുമില്ല. അത് കൊണ്ട് തന്നെ തുളസിയിലയിട്ട ചായി ഉണ്ടാക്കാം. ഇത് നിങ്ങളുടെ അമിത ഭാരം കുറയ്ക്കാനുള്ള ശ്രമത്തിന് സഹായകമാകും.

തുളസിച്ചായ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നേക്കാം… 1. ഒരു പാനിൽ ഒരു കപ്പ് വെള്ളവും തുളസിയിലയും ചേർത്ത് തിളപ്പിക്കുക. 2. 2 – 3 മിനിറ്റ് അങ്ങനെ വെയ്ക്കാം, 3. അതിന് ശേഷം ഒരു കപ്പിൽ ചായ അരിച്ചെടുക്കുക. 4. രുചിക്കായി ഇതിലേക്ക് അര ടീസ്പൂൺ തേൻ ചേർക്കുക. നന്നായി ഇളക്കുക. ശ്രദ്ധിക്കുക: നിങ്ങൾക്ക് തുളസി ചായ കുറച്ച് രുചി കൂട്ടണമെങ്കിൽ ചായയിൽ ഇഞ്ചിയോ ഏലക്കായയോ ചേർക്കാം. ഈ ചായ നിങ്ങളുടെ കൊഴുപ്പ് എരിയിച്ച് കളയാൻ സഹായിക്കും. മികച്ച ഫലം ലഭിക്കാൻ ഈ ചായ രാവിലെ തന്നെ കുടിക്കു. തുളസി ചായ നിങ്ങൾ കുടിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഡോകറുടെ നിർദ്ദേശം സ്വീകരിക്കുന്നത് ​ഗുണം ചെയ്യും.