30 in Thiruvananthapuram

wayanad

രാഹുലിനേയും പ്രിയങ്കയേയും പൊലീസ് ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രന്‍:

തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ചോദ്യം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട് ഡി സി സി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സുധാകരൻ പറയുന്നത് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമല്ലലെന്നും അദ്ദേഹം പറഞ്ഞു. ‘സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ചോദ്യം ചെയ്യണം. എൻഎം വിജയൻ അയച്ച...

വയനാട് പുനരധിവാസം: മോദി എടുത്ത കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ നടപടികള്‍ എങ്ങുമെത്താത്തതില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. പുനരധിവാസ നടപടിയില്‍ നിന്ന് പലരെയും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിച്ചതൊഴിച്ചാല്‍ ദുരന്തബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് ധനസഹായം അടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്‍ത്തും. പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികലെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. എസ്റ്റേറ്റുകള്‍ കേസിന് പോയിരിക്കുകയാണ്. നീണ്ട കാലം നിയമനടപടികള്‍ക്ക് പിന്നാലെ പോകേണ്ടി വരുമോ എന്ന ഭയമാണ് ഉള്ളതെന്നും ആക്ഷന്‍...

പ്രിയങ്കയുടെ വരവ് ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്; വയനാട്ടില്‍

കല്‍പ്പറ്റ: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രിയങ്ക ഗാന്ധി വരുന്നത് ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും ഒപ്പമുണ്ടാവും. ഗാന്ധി കുടുംബം മൊത്തം വയനാട്ടിലെത്തുന്ന സാഹചര്യത്തില്‍ പരിപാടികള്‍ ഗംഭീരമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് വയനാട്ടിലേത്. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇടതുമുന്നണിയും, ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സരം സജീവമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ്...