26 in Thiruvananthapuram

v d satheeshan

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ പിവി അൻവറിന്റെ പിന്തുണ തേടുന്നതിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായം.

പാലക്കാട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രണ്ട് തട്ടിലാണെന്നാണ് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. സുധാകരൻ അൻവറിനെ തള്ളാതെ പ്രതികരിച്ചപ്പോൾ കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. അൻവറിനെ ഇനിയും നിർബന്ധിക്കേണ്ട എന്ന  പ്രതിപക്ഷ നേതാവ് സംസാരിച്ചത്. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് തുറന്നടിച്ചു. പിവി അൻവറിന് സൗകര്യം ഉണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിക്കാം. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥിക്ക്...

പിണറായി നരേന്ദ്ര മോദിയാവാൻ ശ്രമിക്കുന്നുവെന്ന് സതീശൻ; ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സർക്കാരിനും സ്‌പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്‌പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു.   സ്‌പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താൽപര്യങ്ങളെ മുൻനിർത്തി ഞങ്ങൾ നക്ഷത്രചിഹ്നമിട്ട് ഞങ്ങൾ കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സ്‌പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി...