തൃശൂര്‍: തൃശൂര്‍ പൂരം വിവാദം സംബന്ധിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് തള്ളി സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. റിപ്പോര്‍ട്ടില്‍ എന്ത് പറഞ്ഞാലും തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതില്‍ എനിക്ക്...