നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ദൈവത്തെ പ്രാർത്ഥിക്കുന്നത് സാധാരണമാണ്. എന്നാൽ മോഷണത്തിന് മുൻപ് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന മോഷ്ടാവിനെ കണ്ടിട്ടുണ്ടോ? പ്രാർത്ഥനയും കഴിഞ്ഞ് വൻതുക തട്ടിയെടുത്താണ് കള്ളൻ കടന്നുകളഞ്ഞത്.മധ്യപ്രേദശിലെ രാജ്ഗഡിലെ പെട്രോൾ പമ്പിലാണ് ഈ സംഭവം. മുഖംമൂടി ധരിച്ച കള്ളൻ പെട്രോൾ പമ്പിന്റെ അകത്തേക്ക് കയറിയ ശേഷം വാതിൽ അടയ്ക്കാനായി തിരിയുമ്പോഴാണ് ഓഫീസിന്റെ ഒരു മൂലയിൽ ദൈവങ്ങളുടെ വിഗ്രഹം കണ്ടത്. ഒരു നിമിഷം മോഷ്ടാവ് ഭക്തിയിലേക്ക് പോയി. തലകുനിച്ച് വിഗ്രഹത്തെ പ്രാർത്ഥിച്ച ശേഷമാണ് മോഷണം ആരംഭിച്ചത്. മോഷണം വിജയിക്കാനാണോ...