ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിതമായ തിരിച്ച് വരവാണ് ബി ജെ പി നടത്തിയിരിക്കുന്നത്. ആകെ 90 സീറ്റുകളുള്ള ഹരിയാനയില്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ തങ്ങളുടെ വോട്ട് നില 70 ന് മുകളിലേക്ക് ഉയർത്തിയെങ്കിലും പിന്നീട് ബി ജെ പി അതിശക്തമായി തിരിച്ച് വരികയായിരുന്നു. അതേസമയം നിലവില്‍ ബി ജെ പി മുന്നേറുകയാണെങ്കിലും കോണ്‍ഗ്രസ് തിരിച്ച് വരുമെന്നാണ് പാർട്ടിനേതാവുംമുന്‍മുഖ്യമന്ത്രിയുമായമുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ വ്യക്തമാക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്നും ജനങ്ങളില്‍ വിശ്വാസമുണ്ടെന്നുമാണ്...
ചണ്ഡീഗഡ്: ഹരിയാനയിൽ 10 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറുമോ അതോ ബി ജെ പിക്ക് ഭരണത്തുടർച്ച ലഭിക്കുമോ? പ്രീപോൾ സർവ്വേകളെല്ലാം സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാധ്യതയാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷച്ചിച്ച് വോട്ട് വിഹിതം കുത്തനെ ഉയർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ബിജെപി വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം സംസ്ഥാനത്തെ ജാതി സമവാക്യങ്ങളിലാണ് ബി ജെ...
ഡൽഹി: ഉദയ് ഭാനു ചിബിനെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ആയി നിയമിച്ച് എ ഐ സി സി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപിച്ചത്. ഈ നിയമനം ഉടനടി പ്രാബല്യത്തിൽ വരും. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു. നിലവിലെ ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് മറ്റ് വലിയ ചുമതസകൾ നൽകുന്നതിനാലാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കാനാിയി ഹൈക്കമാൻഡ് തീരുമാനിച്ചത്....