തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എം എല്‍ എയുമായ മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്നെ ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ മുകേഷും കുറ്റാരോപിതനാണ്. മുകേഷിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. മുകേഷിന് പകരം മറ്റാരേയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഫെഫ്ക അധ്യക്ഷനും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍...
സുരേഷ് ഗോപിയുടെ പ്രവൃത്തി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്ന് മുൻ എം പി കെ മുരളീധരൻ. മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ട്. അവരെ കൈയ്യേറ്റം ചെയ്യുകയെന്നത് രണ്ടാം തരം നടപടിയാണെന്നും കെ മുരളീധരൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ മറുപടി പറയണം. പത്രക്കാർക്കെതിരെ കേസ് കൊടുക്കുന്നത് രാഷ്ട്രീയക്കാരന് ചേർന്ന നടപടിയാണോയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം. സുരേഷ് ഗോപി ജനപ്രതിനിധിയാണ്, കേന്ദ്രമന്ത്രിയാണ്. സിനിമക്കാർക്ക് ഇവിടെ എന്തും ചെയ്യാനുള്ള...