ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായ്കുമാര്‍, സുരാജ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ട്രെയിലറുകളിലൊന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ എമ്പുരാന്‍ ആവേശം ഇരട്ടിയായിരിക്കുകയാണ്....
സാധാരണ താരപുത്രൻമാരെ പോലെയല്ല പ്രണവ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. യാത്രകൾ പോകുന്നതിലും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കുന്നതുമെല്ലാമാണ് പ്രണവിന്റെ താത്പര്യങ്ങൾ. വർഷത്തിൽ ഒരു സിനിമ എന്നതാണ് പ്രണവിന്റെ പോളിസി. ഇപ്പോഴിതാ മകന്റെ ഈ ജീവിത രീതിയെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ. അപ്പുവിന് അങ്ങനെ പിടിവാശിയില്ല. ഞാൻ അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞാലും അവന് എന്താണോ തോന്നുന്നത് അതെ ചെയ്യുള്ളൂ. സിനിമ തിരഞ്ഞെടുപ്പുകളും അങ്ങനെത്തന്നെയാണ്. അവൻ കഥകേൾക്കുമ്പോൾ ഞാനും കേൾക്കും. പക്ഷെ...