ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായ്കുമാര്‍, സുരാജ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ട്രെയിലറുകളിലൊന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ എമ്പുരാന്‍ ആവേശം ഇരട്ടിയായിരിക്കുകയാണ്....
കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായത്. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നം കാരണമാണ് ഷൂട്ടിംഗ് നീട്ടി വെച്ചത് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി ചെന്നൈയില്‍ ആശുപത്രിയിലാണ് എന്നും വൈകാതെ അമേരിക്കയില്‍ ചികിത്സ നടത്തും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മറ്റൊരു കൂട്ടര്‍ മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സര്‍ ആണെന്ന്...
മലയളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു റാഫി മെക്കാർട്ടിൻ. ഈ ഹിറ്റ് ദ്വയത്തിന് ഒപ്പം ദിലീപ് കൂടി ചേർന്ന് ഒട്ടേറെ ചിത്രങ്ങൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. അവയിൽ പലതും വമ്പൻ വാണിജ്യ വിജയങ്ങളുമായിരുന്നു. ജനപ്രിയ നായകൻ എന്ന പരിവേഷത്തിലേക്ക് ദിലീപിനെ കൊണ്ട് പോയതിൽ ഇത്തരം കോമഡി ചിത്രങ്ങളാണ് പ്രധാന കാരണമായത്. അത്തരത്തിൽ മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നായി മാറിയ കോമഡി ചിത്രമാണ് തെങ്കാശി പട്ടണം. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് നടൻ...
വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും . സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ...
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11.30 ഓടെ ബോബിയുടെ വൈദ്യുത പരിശോധന പൂർത്തിയാക്കിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരികെ സെൻട്രൽ സ്റ്റേഷനിലേക്ക് തന്നെ എത്തിച്ചു. ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും വയനാട്ടിൽ നിന്നാണ് ബോബിയെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ഏഴോടെ കൊച്ചിയിലെത്തിച്ചു. ചൊവ്വാഴ്ചയായിരുന്നു ഹണി റോസ് ബോബിക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ...
കൊച്ചി: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പരാതി പിൻവലിക്കാനുള്ള കാരണം സർക്കാരിന്റെ നിസംഗതയെന്ന് പരാതിക്കാരി . തനിക്കെതിരായ പോക്സോ കേസിൽ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാൻ പോലീസ് ശ്രമിച്ചില്ലെന്നും അതിനാൽ തന്നെ ഇനിയും നടൻമാർക്കെതിരായ പരാതിയുമായി മുന്നോട്ട് പോവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ അവർ പോക്സോ കേസ് ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച ഒന്നാണെന്നും പറഞ്ഞു. ആരോപണ വിധേയരായ നടൻമാർക്ക് ഇതിൽ പങ്കുണ്ടെന്നും ആലുവ സ്വദേശിനിയായ നടി തുറന്നടിച്ചു. ‘ഈ കേസ് പൂർണമായും കെട്ടിച്ചമച്ചതാണ്. ആരോ പണം കൊടുത്ത് അവരെ പറഞ്ഞുവിട്ടതാണെന്ന് വ്യക്തമാണ്....
കൊച്ചി: മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം, ഉണ്ട,...
കൊച്ചി: നടൻ ടിപി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മറവിരോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ കഴിഞ്ഞ ദിവസം ഉദരസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്റ് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മലയാള സിനിമയിലെ താരസംഘടനയായ എ എം എം എയുടെ സ്ഥാപക ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു...