മുംബൈ: നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇനി മുതല്‍ നാടന്‍ പശുക്കള്‍ ‘രാജ്യമാതാ-ഗോമാതാ’ ആയി അറിയപ്പെടും എന്ന് സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വേദകാലഘട്ടം മുതലുള്ള പശുക്കളുടെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതിനാലാണ് അവക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഗോശാലകളില്‍ നാടന്‍ പശുക്കളെ...