മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സ്വര്‍ണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തലക്ക് വെളിവില്ലാത്തതാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്ക് പങ്കുണ്ട് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടേ ഇരിക്കട്ടെയെന്നും സ്വര്‍ണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അന്‍വര്‍ ചോദിച്ചു. മനപൂര്‍വമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു എസ് പി മാത്രം വിചാരിച്ചാല്‍...