27 in Thiruvananthapuram

kerala

TV Next News > News >
Kerala
National
News
2 weeks ago
0
20
അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാവും. പരിശോധനക്കായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം തന്നെ ഫലം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ന് വൈകീട്ടോടെയോ നാളെയോടെയോ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകാനാണ് സാധ്യത. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സാമ്പിൾ ശേഖരിച്ചത്. നിലവിൽ കാർവാർ കിംസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗം മംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.  ...