ശ്രീഹരിക്കോട്ട: ഐ എസ് ആര്‍ ഒയുടെ എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. തമോഗര്‍ത്ത പഠനമാണ് എക്സ്പോസാറ്റിലൂടെ ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍-3, ആദിത്യ എല്‍1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിലേക്കുള്ള അടുത്ത ചരിത്രപരമായ ചുവടുവയ്പ്പാണിത്. ഗാലക്‌സിയിലെ തമോദ്വാരങ്ങളെയും ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാന്‍ അമേരിക്കയ്ക്ക് ശേഷം ഒരു പ്രത്യേക ഉപഗ്രഹം അയയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. പി...