വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും . സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ...
തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഷാജി എന്‍.കരുണിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. 2022ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനും, ഗായിക കെ.എസ് ചിത്ര, നടന്‍ വിജയരാഘവന്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്...
കൊച്ചി: മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം, ഉണ്ട,...
കൊച്ചി: ഹേമ കമ്മിറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് സിനിമാ പെരുമാറ്റച്ചട്ടവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ എല്ലാവരും ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യൂ സി സി പറഞ്ഞു. പുതിയ നിർദ്ദേശങ്ങളോടെ തങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണെന്നും ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ...