കോഴിക്കോട്: അര്‍ജുന്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മനാഫിന്റെ കുടുംബം. അര്‍ജുന് സംഭവിച്ച ദുരന്തം വൈകാരികമായി ചൂഷണം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. അതിനെ കുറിച്ച് ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം. അര്‍ജുന്റെ കുടുംബത്തിന് വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും മനാഫ് പറഞ്ഞു ഇന്നത്തോടെ വിവാദം അവസാനിപ്പിക്കണം എന്നും ആരേയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിന്റെ മോണിറ്റൈസേഷന്‍ ഓണാക്കിയിട്ടില്ല. ചാനലിലെ അര്‍ജുന്റെ ചിത്രം മാറ്റി. മുക്കത്തെ സ്വീകരണത്തില്‍ ഒരു...
ഷിരൂർ: അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും മൽപെ പറഞ്ഞു ഡ്രജർ ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ല എന്നായിരുന്നു പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. ഡ്രജർ എത്തിച്ചിരുന്ന ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും...