21 in Thiruvananthapuram

arjun

വിഷമമുണ്ടായെങ്കില്‍ മാപ്പ്… വിവാദങ്ങള്‍ അവസാനിപ്പിക്കണം; അര്‍ജുന്റെ കുടുംബത്തോട് മനാഫ്

കോഴിക്കോട്: അര്‍ജുന്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മനാഫിന്റെ കുടുംബം. അര്‍ജുന് സംഭവിച്ച ദുരന്തം വൈകാരികമായി ചൂഷണം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. അതിനെ കുറിച്ച് ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം. അര്‍ജുന്റെ കുടുംബത്തിന് വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും മനാഫ് പറഞ്ഞു ഇന്നത്തോടെ വിവാദം അവസാനിപ്പിക്കണം എന്നും ആരേയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിന്റെ മോണിറ്റൈസേഷന്‍ ഓണാക്കിയിട്ടില്ല. ചാനലിലെ അര്‍ജുന്റെ ചിത്രം മാറ്റി. മുക്കത്തെ സ്വീകരണത്തില്‍ ഒരു...

അങ്ങനെയെങ്കില്‍ മാനാഞ്ചിറയില്‍ വന്ന് നില്‍ക്കും, കല്ലെറിഞ്ഞ് കൊല്ലട്ടെ: അർജുന്റെ കുടുംബത്തെ തള്ളി മനാഫ്

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ലോറി ഉടമ മാനാഫിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നു, ഫണ്ട് സമാഹരിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം ഉയർത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മനാഫ് നിഷേധിക്കുകയാണ് ഇപ്പോള്‍.   അർജുന്റെ പേരില്‍ യാതൊരു തരത്തിലുള്ള ഫണ്ട് പിരിവും താന്‍ നടത്തിയിട്ടില്ലെന്നാണ് വണ്‍ഇന്ത്യ മലയാളത്തോട് മനാഫ് വ്യക്തമാക്കിയത്. ‘ഒരു പരിപാടിയില്‍ ആയിരുന്നതിനാല്‍ അർജുന്റെ കുടുംബം എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് അറിയില്ല. ഫണ്ട് പിരിവ്...

അർജുന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; നടപടികൾ ഇന്ന് തുടങ്ങും, ലോറി കരക്കെത്തിക്കാൻ ശ്രമം തുടരുന്നു

അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാവും. പരിശോധനക്കായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം തന്നെ ഫലം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ന് വൈകീട്ടോടെയോ നാളെയോടെയോ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകാനാണ് സാധ്യത. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സാമ്പിൾ ശേഖരിച്ചത്. നിലവിൽ കാർവാർ കിംസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗം മംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.  ...