30 in Thiruvananthapuram

News

3 മാസത്തിനുള്ളില്‍: കൊച്ചി ടു ദുബായ് സർവ്വീസ് കപ്പല്‍ ഉടനെത്തും;

കൊച്ചി:കപ്പല്‍ യാത്രയെന്ന ഗള്‍ഫ് പ്രവാസികളുടെ സ്വപ്നം ഉടന്‍ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്നതിനായി ഒരു സ്വകാര്യ കമ്പനിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. സർവ്വീസിനായി അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള അന്വേഷണം സ്വകാര്യ കമ്പനി തുടങ്ങി കഴിഞ്ഞു വിമാനടിക്കറ്റ് നിരക്കിലെ വർധനവ് പ്രവാസികളെ സംബന്ധിച്ച് എക്കാലത്തും ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ്. സീസണില്‍ രണ്ടും മൂന്നും മടങ്ങുമൊക്കെയാണ് ടിക്കറ്റിലെ വർധനവ്. ടിക്കറ്റ് നിരക്കിലെ ഈ വർധനവ് സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളെയാണ്...

രാവിലെ വെറും വയറ്റിൽ വാഴപ്പഴം മുതൽ കട്ടൻ കാപ്പി കഴിക്കല്ലേ;

വെറും വയറ്റിൽ കാപ്പി, പ്രത്യേകിച്ച് കട്ടൻ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പറയുന്നു.   ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും, അതുകാെണ്ട് വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല.   തക്കാളിയിൽ പോഷകസമൃദ്ധമാണെങ്കിലും ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതെ കഴിക്കുമ്പോൾ വയറിലെ അസിഡിറ്റി വർദ്ധിപ്പിക്കും.. വാഴപ്പഴം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് മികച്ച തിരഞ്ഞെടുപ്പായിരിക്കില്ല. അവയുടെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പെട്ടെന്ന് രക്തപ്രവാഹത്തിൽ...

Womens ;T20 World Cup 2024: ! കപ്പടിച്ച് കിവികള്‍

ദുബായ്:  ടി20 വനിതകളുടെ  ലോകകപ്പില്‍ക്കിരീടത്തിനു വേണ്ടിയുള്ള ന്യൂസിലാന്‍ഡിന്റെ കാത്തിരിപ്പിനു വിരാമം. ലോക ക്രിക്കറ്റിലെ  സൗത്താഫ്രിക്കയെ മുട്ടുകുത്തിച്ചാണ് വനിതാ ക്രിക്കറ്റിലെ പുതിയ റാണിമാരായി കിവികള്‍ മാറിയിരിക്കുന്നത്. ഫൈനലില്‍ സൗത്താഫ്രിക്കയെ 32 റണ്‍സിനു വീഴ്ത്തിയാണ് ന്യൂസിലാന്‍ഡിന്റെ ചരിത്രവിജയം. ടി20 വനിതാലോകകപ്പില്‍  മുമ്പ് രണ്ടു തവണ കിവികള്‍ ഫൈനല്‍ കളിച്ചുവെങ്കിലും രണ്ടിലും തോല്‍വിയായിരുന്നു ഫലം. 2009ലെ കന്നി എഡിഷനില്‍ ഓസ്‌ട്രേലിയയോടു ആറു വിക്കറ്റിനു കീഴടങ്ങിയ കിവികള്‍ 2010ലെ അടുത്ത ഫൈനലില്‍ ഓസീസിനോടു തന്നെ മൂന്നു റണ്‍സിനും തോല്‍ക്കുകയായിരുന്നു. അതിനു ശേഷമുള്ള ഫൈനലാണ്...

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ പിവി അൻവറിന്റെ പിന്തുണ തേടുന്നതിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായം.

പാലക്കാട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രണ്ട് തട്ടിലാണെന്നാണ് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. സുധാകരൻ അൻവറിനെ തള്ളാതെ പ്രതികരിച്ചപ്പോൾ കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. അൻവറിനെ ഇനിയും നിർബന്ധിക്കേണ്ട എന്ന  പ്രതിപക്ഷ നേതാവ് സംസാരിച്ചത്. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് തുറന്നടിച്ചു. പിവി അൻവറിന് സൗകര്യം ഉണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിക്കാം. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥിക്ക്...

യഹിയക്ക് വെടിയേറ്റത് തലയില്‍; വിരലുകള്‍ മുറിച്ചെടുത്ത് ഇസ്രായേല്‍ .

ജറുസലേം: ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് തലയില്‍ വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യഹിയയ്ക്ക് ടാങ്ക് ഷെല്ലില്‍ നിന്ന് ഉള്‍പ്പെടെ മറ്റ് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ തലയിലേറ്റ വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു. ഗ്രൗണ്ട് റെയ്ഡ് നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ സൈന്യം ഒളിത്താവളത്തിന് നേരെ ഒരു ടാങ്ക് വെടിവച്ചിരുന്നു. ഇസ്രായേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ (ഐഡിഎഫ്)...

അമൃത സുരേഷ്’ നിയമത്തെ ആശ്രയിച്ചത് അതുകൊണ്ട്….

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടൻ ബാലയും മുൻ ഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള തർക്കങ്ങളാണ് വലിയ ചർച്ച. വിവാഹമോചനവും മകളുടെ സംരക്ഷണവുംവലിയ വാദപ്രതിവാദങ്ങളാണ് ഇരുകൂട്ടരും നടത്തുന്നത്.  വിഷയം നിയമവഴിയിലുമെത്തി.  വിവാദങ്ങളിൽ വീണ്ടും കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത.  തങ്ങൾ അവസാനിപ്പിച്ചിട്ടും ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ വീണ്ടും പലരീതിയിലുള്ള വാർത്തകൾ നൽകുകയാണെന്ന് അമൃത ആരോപിച്ചു. ഞങ്ങളുടെ കുടുംബത്തിൻ്റെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ കുറെ നാളുകൾ .നാലു പെണ്ണുങ്ങൾ മാത്രം അടങ്ങുന്ന ഞങ്ങളുടെ കുടുംബം,...

70കാരനായ റഷീദിക്കയും ലുലു ഗ്രൂപ്പില്‍ ജോലി വേണം

25 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ വ്യവസായ ശൃംഖലയില്‍ 75000 ത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. മലയാളികള്‍ക്ക് തങ്ങളുടെ റിക്രൂട്ട്മെന്റില്‍ ലുലു ഗ്രൂപ്പ് പ്രത്യേക പരിഗണന നല്‍കാറുണ്ട്. അടുത്തിടേയായി കേരളത്തിലേയും വിദേശത്തേയും ഒഴിവുകളിലേക്കായി ലുലു നിരവധി റിക്രൂട്ട്മെന്റുകളും നടത്തിയിരുന്നു. സാധാരണയായി ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുമ്പോള്‍ ഒരോ ഒഴിവുകളിലേക്കുമുള്ള കൃത്യമായ പ്രായപരിധി വെക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലുലുവിന്റെ റിക്രൂട്ട്മെന്റിനായി എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ എഴുപത് കാരനായ റഷീദായിരുന്നു.  ജോലിക്കായി ശ്രമിക്കുന്നതില്‍ ജോലി...

സർക്കാർ; ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തും, 10,000 പേർക്ക് ദർശന സൗകര്യം

തിരുവനന്തപുരം: . പ്രതിപക്ഷ പാർട്ടികളുടെയും ഹിന്ദു സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിനും എതിർപ്പിനും ഒടുവിലാണ് സർക്കാരിന്റെ നിലപാട് മാറ്റം. പ്രതിദിനം 10,000 പേർക്ക് ഇനി സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള അവസരമാണ് ലഭിക്കുക. ഇതിനായി വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട് ദിവസം 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെർച്വൽ ക്യൂ വഴി ഇനി 70,000 പേർക്ക് മാത്രമാവും ദർശനം നടത്താൻ കഴിയുക. ശേഷിക്കുന്ന സ്ലോട്ടുകൾ...

ഇൻഡിഗോ 12 വിമാനങ്ങൾക്ക് 48 മണിക്കൂറിനിടെ ബോംബ് ഭീഷണി; , വിമാനങ്ങൾ നിലത്തിറക്കി,

ന്യൂഡൽഹി:  കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാന സർവീസുകൾക്ക് നേരെയാണ് ഇത്തരത്തിൽ അജ്ഞാതരുടെ ബോംബ് ഭീഷണി സന്ദേശം വന്നത്.രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്.   ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എന്നിവയ്ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഡൽഹിയിലും അഹമ്മദാബാദിലുമായി ഇരുവിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു....

ചെന്നൈയിൽ മഴ; സൂപ്പർ സ്‌റ്റാർ രജനീകാന്തിനും രക്ഷയില്ല, വീട് വെള്ളത്തിൽ മുങ്ങി

ചെന്നൈ:   ചെന്നൈയിലെ ജനജീവിതം ദുസ്സഹമാക്കി ശക്തമായ മഴ.  കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. എന്നാൽ ഇനിയും മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  . ഇത്തവണത്തെ മഴ ബാധിക്കപ്പെട്ടവരിൽ തമിഴകത്തിന്റെ സൂപ്പർ താരം രജനീകാന്തും ഉണ്ട്. രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വസതി വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണ്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈ  പൊയസ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന രജനിയുടെ ഔദ്യോഗിക വസതിയെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. രജനീകാന്തിന്...