ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെയെടുത്ത മാനനഷ്‌ടക്കേസിൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. തരൂരിന്റെ അപ്പീൽ പരിഗണിച്ചാണ് പരമോന്നത കോടതി നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിക്കെതിരെ തരൂർ നടത്തിയ പരാമർശങ്ങളിൽ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത് നടപടികൾ റദ്ദാക്കണമെന്ന തരൂരിന്റെ ഹർജി ഓഗസ്‌റ്റ് 29ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തു കൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് സുപ്രീം കോടതിയെ...
ന്യൂഡല്‍ഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ഭാവിയെ മുന്നില്‍ കണ്ടുള്ള നിര്‍ണായക കരാറുകളാണിത്. ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് അഥവാ എല്‍എന്‍ജി വിതരണത്തിലുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്. ഇന്ത്യ-യുഎഇ സഹകരണത്തില്‍ നിര്‍ണായക പ്രഖ്യാപനം എല്‍എന്‍ജി തന്നെയാണ്. അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ എല്‍എന്‍ജി വിതരണത്തിനുള്ള കരാറാണിത്. ഒരു മില്യണ്‍...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചു എന്നാണ് കോടതി പറഞ്ഞത്. 2021 ൽ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടും എന്ത് കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകൾ റിപ്പോർട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടി എടുത്തില്ലെന്നത് ആശ്ചര്യമാണെന്നും അഭിപ്രായപ്പെട്ടു. മൂന്ന് വർഷം സർക്കാർ നടപടിയെടുത്തില്ല...
ഓസ്ട്രേലിയൻ മന്ത്രിസഭയിൽ മലയാളിയും. പാലാ മൂന്നിലവ് സ്വദേശി ജിൻസൺ ചാൾസ് ആണ് ഓസ്ട്രേലിയയിൽ മന്ത്രിയായത്. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടം നേടിയത്. ഓസ്ട്രേലി ആന്റോ ആന്റണി എം പിയുടെ സഹോദര പുത്രനായ ജിൻസൺ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആയാണ് മത്സരിച്ചത്. നഴ്സിംഗ് മേഖലയിലെ ജോലിക്കായി 2011 ൽ ആണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത്. പിന്നീട് ജിൻസൺ നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ...
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഒന്നിലേറെ സുപ്രധാന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അതിൽ മഹാരാഷ്ട്രയും ഉൾപ്പെടുന്നുണ്ട്. കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവർ വിഭാഗം എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലാണ് ഇവിടെ പോരാട്ടം. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ഒരു സർവേ ഫലം ബിജെപിക്കും ഭരണകക്ഷിയിലെ മറ്റ് പ്രധാന അംഗങ്ങളായ ശിവസേന (ഷിൻഡെ), എൻസിപി (അജിത്...
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്‌ചയെ ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് എന്നത് രാജ്യത്തെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണെന്നും വ്യക്തിപരമായി അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയതിൽ തെറ്റില്ലെന്നും സ്‍പീക്കർ പറഞ്ഞു. വ്യക്തികൾ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞു ഒരു സുഹൃത്താണ് കൂട്ടികൊണ്ട് പോയതെന്ന്. ഇതൊന്നും വലിയ ഗൗരവമായി കാണേണ്ട വിഷയമല്ല. ആർഎസ്എസ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണ്. ആ സംഘടനയുടെ...
റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ അലയൊലികൾ ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കിയ തിരിച്ചടി ഒട്ടും ചെറുതല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ യുദ്ധം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ പലപ്പോഴും ഇത്തരം ആഗോള സ്ഥിതി വിശേഷങ്ങൾ കണക്കിലെടുക്കാറില്ലെന്നതാണ് യാഥാർത്ഥ്യം യുദ്ധം ആഗോള വിതരണ ശൃംഖലയിൽ വലിയ തടസം സൃഷ്ടിച്ചു. പ്രത്യേകിച്ച് ഊർജ വിപണിയിൽ. ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ഇത് സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും ഈ സാമ്പത്തിക വെല്ലുവിളിയെ സമർത്ഥമായ രീതിയിൽ തന്നെ പ്രതിരോധിക്കാൻ രാജ്യത്തിന്...
ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് യുവാവിൽ കണ്ടെത്തിയത്. നിലവിൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായ വൈറസല്ല ഇന്ത്യയിൽ കണ്ടെത്തിയത് എന്നതാണ് ആശ്വാസകരമായ കാര്യ നിലവിൽ എംപോക്‌സ് പടരുന്ന ഒരു രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്‌ത ഒരാളെ വൈറസ് ബാധ ഉണ്ടെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഈ സംഭവ...
ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വീണ്ടും അക്രമം. അക്രമത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കുക്കി വിമതർ എന്ന് സംശയിക്കുന്നവർ നുങ്‌ചാപ്പി ഗ്രാമത്തിൽ ആക്രമം നടത്തിയെന്നും 63 കാരനായ യുറെംബം കുലേന്ദ്ര സിംഹ കൊല്ലപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. കുക്കി വിമതർ റോക്കറ്റ് ബോംബ് ഉപയോഗിച്ച് മൊയ്‌റാംഗ് പട്ടണത്തിൽ വയോധികനായ മെയ്തേയ് വിഭാഗത്തിൽപ്പെട്ട ആളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം. മെയ്തേയ് സമുദായത്തിലെ സായുധ സംഘങ്ങളും കുക്കി ഗോത്രങ്ങളും തമ്മിലുള്ള വെടിവെപ്പിലാണ് മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു...
റിയാദ്: സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വലിയ വർധനവ്. പ്രവാസികളുടെ പ്രതിമാസ പണമടയ്ക്കൽ മാർച്ചിൽ 11.9 ബില്യൺ റിയാലിലെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവ് അടക്കം ഇതിന് കാരണമായെന്നാണ് വലിയിരുത്തുന്നത്. സൗദി അറേബ്യയിയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരും, പ്രത്യേകിച്ച് മലയാളികളുമാണ്. അതുകൊണ്ട് മാർച്ചില്‍ പ്രവാസികള്‍ സൗദിയില്‍ നിന്നും അയച്ച 11.9 ബില്യൺ റിയാലില്‍ കാര്യമായ പങ്ക് കേരളത്തിലേക്കും...