മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡിയുടെ സർപ്രൈസ് വിജയം പ്രവചിച്ച് സർവേ ഫലം. ഭാസ്‌കർ റിപ്പോർട്ടർ സർവേയാണ് എംവിയുടെ ജയം പ്രവചിക്കുന്നത്. 130 മുതൽ 150 സീറ്റുകൾ വരെ നേടി സംസ്ഥാനത്ത് എംവിഎ അധികാരത്തിൽ വരുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. കേവലം ഭൂരിപക്ഷമായ 145 സീറ്റ് എന്ന കടമ്പ പ്രതിപക്ഷ സഖ്യം എളുപ്പത്തിൽ കടക്കുമെന്നാണ് സർവേ പറയുന്നത് എന്നാൽ മഹാരാഷ്ട്രയിൽ അധികാര തുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി പിന്നിലേക്ക് പോവുമെന്ന പ്രഖ്യാപനം അപ്രതീക്ഷിതമാണ്. കേവലം...
ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. അതുകൊണ്ടുതന്നെ ലോകത്തെ പ്രധാന രാജ്യങ്ങള്‍ ഈ രണ്ട് വിപണിയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. യുവജനങ്ങള്‍ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയുടെ പ്രാധാന്യം ഒരുപടി മുന്നിലാണ്. യുവജനങ്ങള്‍ കുറയുന്നു എന്ന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ചൈന. ഈ വെല്ലുവിളി മറികടക്കാന്‍ അവര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. അതിവേഗം വളരുന്ന വിപണിയായതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് സൗദി അറേബ്യയ്ക്ക്...
വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയില്‍ പ്രിയങ്ക ഗാന്ധി തന്റെ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്...
ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനി. ലോകത്തെ തന്നെ ഏറ്റവും സമ്പന്നരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഫോബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 105.1 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 88,42,46,94,32,210 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ മറ്റാരേക്കാളും ലാഭം കൊയ്തത് മുകേഷ് അംബാനിയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്സവ സീസണില്‍ ഓഹരി വിപണിയില്‍ 15,393.45 കോടി രൂപയുടെ വരുമാനമാണ്...
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്‌ച ഒറ്റ ദിവസം നൂറോളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒറ്റ ദിവസം ഇത്രയധികം വിമാനങ്ങളെ വ്യാജ ബോംബ് ഭീഷണി ബാധിക്കുന്ന സംഭവം വിരളമാണ്. കഴിഞ്ഞ രണ്ടാഴ്‌ച കാലയളവിനിടെ ഏകദേശം അഞ്ഞൂറിലധികം വിമാന സർവീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചിരിക്കുന്നത്. ആകെ 510 വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടുന്നുണ്ട്. എല്ലാ ഭീഷണികളും പിന്നീട് പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഭൂരിഭാഗവും സമൂഹ...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ നടപടികള്‍ എങ്ങുമെത്താത്തതില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. പുനരധിവാസ നടപടിയില്‍ നിന്ന് പലരെയും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിച്ചതൊഴിച്ചാല്‍ ദുരന്തബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് ധനസഹായം അടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്‍ത്തും. പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികലെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. എസ്റ്റേറ്റുകള്‍ കേസിന് പോയിരിക്കുകയാണ്. നീണ്ട കാലം നിയമനടപടികള്‍ക്ക് പിന്നാലെ പോകേണ്ടി വരുമോ എന്ന ഭയമാണ് ഉള്ളതെന്നും ആക്ഷന്‍...
കോട്ടയം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി. സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയ ബിജെപി പ്രവർത്തകരെ അധിക്ഷേപിച്ചു എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയായ കണ്ണൻ പായിപ്പാട് ആണ് പരാതിക്കാരൻ. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന...
മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ‘പക്ഷപാതം’ കാണിച്ചതില്‍ രാഹുല്‍ ഗാന്ധി അതൃപ്തനെന്ന് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം ചേര്‍ന്ന ദിവസം തന്നെയാണ് രാഹുലിന്റെ അതൃപ്തി സംബന്ധിച്ച വിവരങ്ങളും ചര്‍ച്ചയായത്. മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുന്ന 85 സീറ്റുകളില്‍ 48 സീറ്റുകളിലേക്കും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ക്രീനിംഗ് കമ്മിറ്റി കോണ്‍ഗ്രസ്...
ചെന്നൈ: ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ കോച്ചുകളില്‍ നിന്ന് എഞ്ചിന്‍ വേര്‍പ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വെല്ലൂരിലെ കാട്പാഡിക്ക് സമീപമുള്ള തിരുവളം റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. 22 കോച്ചുകളുള്ള ട്രെയിനിന്റെ എഞ്ചിനാണ് വേര്‍പെട്ടത്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവലത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കാട്പാടി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. 500 മീറ്ററോളം ദൂരം എഞ്ചിനും...
2034 ലോകകപ്പ് സ്വപ്‌നം കാണുന്ന സൗദി അറേബ്യയ്ക്ക് വന്‍ തിരിച്ചടി. സൗദി അറേബ്യന്‍ സ്റ്റേറ്റ് ഓയില്‍ ഭീമനായ അരാംകോയുമായുള്ള ഫിഫയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ പ്രതിഷേധവുമായി വനിതാ താരങ്ങള്‍ രംഗത്തെത്തി. മുന്‍ യുഎസ് ദേശീയ ടീം ക്യാപ്റ്റന്‍ ബെക്കി സോവര്‍ബ്രണ്ണും നെതര്‍ലന്‍ഡ്‌സ് ഫോര്‍വേഡ് വിവിയാനെ മിഡെമയും ഉള്‍പ്പടെ നൂറിലധികം വനിതാ ഫുട്‌ബോള്‍ താരങ്ങളാണ് ഫിഫയ്ക്ക് തുറന്ന കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. 2027-ല്‍ ബ്രസീലില്‍ നടക്കുന്ന വനിതാ ലോകകപ്പിലെ സ്പോണ്‍സര്‍ഷിപ്പ് സൗദി അരാംകോയെ ആണ് ഫിഫ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കരാറിനെ സെല്‍ഫ്...