31 in Thiruvananthapuram

Malayalam

ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു ? കരാറിന് ധാരണയായതായി …

ജറുസലേം: ലെബനന്‍ മിലിറ്റന്റ് ഗ്രൂപ്പായ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ കൂടി പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു . എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ കരാറിലേക്ക് എത്തിയിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങളായ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലെബനനും ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം. ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇരുപക്ഷവും അന്തിമമായി സമ്മതം നല്‍കേണ്ടതുണ്ട്. ബെയ്റൂട്ടിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതിന് പകരമായി ഹിസ്ബുള്ള ഇസ്രായേലില്‍ ഏറ്റവും വലിയ റോക്കറ്റ്...

മഹാരാഷ്ട്രയിൽ കുതിച്ച് മഹായുതി; ലീഡ് 130 കടന്നു..30 സീറ്റ് കടക്കാനാകാതെ എംവിഎ….

മുംബൈ: എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് മഹാരാഷ്ട്രയിൽ ബി ജെ പി നയിക്കുന്ന മഹായുതി സഖ്യത്തിന് വൻ കുതിപ്പ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 130 ഓളം സീറ്റിന് മുകളിലാണ് എൻ ഡി എ ലീഡ് ചെയ്യുന്നത്. അതേസമയം കനത്ത നിരാശയിലാണ് എം വി എ ക്യാമ്പ്. വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിടുമ്പോഴും വെറും 32 ഓളം സീറ്റുകളിൽ മാത്രമാണ് എം വി എയ്ക്ക് ലീഡ്. മറ്റുള്ളവർ 8 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ ഇക്കുറി എംവിഎയ്ക്കും എൻഡിഎയ്ക്കും...

ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 52 പേർ കൊല്ലപ്പെട്ടു,

ബെയ്‌റൂട്ട്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ വഷളാക്കി കൊണ്ട് ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ഏറ്റവും ഒടുവിൽ ഇസ്രായേൽ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളിൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തിയെന്നും ലെബനൻ അറിയിച്ചു. ലെബനന്റെ കിഴക്കൻ മേഖലയായ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ...

തുടക്കം മുതൽ ഭീഷണി ഉണ്ടായിരുന്നു, പോക്സോ കേസിന് പിന്നിൽ ആരോപണവിധേയരായ നടൻമാർ’

കൊച്ചി: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പരാതി പിൻവലിക്കാനുള്ള കാരണം സർക്കാരിന്റെ നിസംഗതയെന്ന് പരാതിക്കാരി  . തനിക്കെതിരായ പോക്സോ കേസിൽ സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കാൻ പോലീസ് ശ്രമിച്ചില്ലെന്നും അതിനാൽ തന്നെ ഇനിയും നടൻമാർക്കെതിരായ പരാതിയുമായി മുന്നോട്ട് പോവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയ അവർ പോക്സോ കേസ് ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച ഒന്നാണെന്നും പറഞ്ഞു. ആരോപണ വിധേയരായ നടൻമാർക്ക് ഇതിൽ പങ്കുണ്ടെന്നും ആലുവ സ്വദേശിനിയായ നടി തുറന്നടിച്ചു. ‘ഈ കേസ് പൂർണമായും കെട്ടിച്ചമച്ചതാണ്. ആരോ പണം കൊടുത്ത് അവരെ പറഞ്ഞുവിട്ടതാണെന്ന് വ്യക്തമാണ്....

നടൻ മേഘനാഥൻ അന്തരിച്ചു …

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബാലൻ കെ നായരുടെ മകനാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. സുസ്‌മിതയാണ് ഭാര്യ, മകൾ പാർവതി.   അൻപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ഉല്ലാസപ്പൂങ്കാറ്റ്, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്...

തിരഞ്ഞെടുപ്പ് Live: പാലക്കാട് ബൂത്തുകളില്‍ നീണ്ടനിര, പോളിംഗ് ശതമാനത്തില്‍ പിന്നില്‍

കേരളം ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ പല ബൂത്തുകൾക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ ആവേശകരമായ പോളിംഗിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. 185 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.     790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് പാലക്കാട്. ആകെ 10 സ്ഥാനാര്‍ത്ഥികളാണ്...

എആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു; ‘ഞങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാകാത്ത വിടവ്’

മുംബൈ: സംഗീത സംവിധായകനും ഗായകനുമായ എആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. 1995 ല്‍ ആയിരുന്നു റഹ്‌മാന്‍ – സൈറ വിവാഹം.   ”വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാാണ് ഈ തീരുമാനം. പരസ്പരം...

ഹോട്ട് ആകാന്‍ നോക്കി, കോപ്പ് ആയി; പ്രായം എത്രയെന്ന് വല്ല ബോധവും ഉണ്ടോ? നവ്യയുടെ ന്യു ലുക്കിന് വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ താരം. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ചൊരു നര്‍ത്തകി കൂടെയാണ്. ഒരുത്തീ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു....

സൗദി അറേബ്യയും കുവൈത്തും ഇന്ത്യയെ കൈവിടാത്തതിന് കാരണം ഇതാണ്;

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. അതുകൊണ്ടുതന്നെ ലോകത്തെ പ്രധാന രാജ്യങ്ങള്‍ ഈ രണ്ട് വിപണിയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. യുവജനങ്ങള്‍ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയുടെ പ്രാധാന്യം ഒരുപടി മുന്നിലാണ്. യുവജനങ്ങള്‍ കുറയുന്നു എന്ന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ചൈന. ഈ വെല്ലുവിളി മറികടക്കാന്‍ അവര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. അതിവേഗം വളരുന്ന വിപണിയായതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് സൗദി അറേബ്യയ്ക്ക്...

വയനാടിന്റെ പ്രതിനിധിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക:

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റ, പുളിക്കല്‍, കണിയാംപറ്റ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാടൻ ജനത കാണിച്ച സ്നേഹവും വാത്സല്യവും തിരിച്ച് നൽകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതിനിധിയാകാനും എനിക്ക് അവസരം നൽകുമെന്നാണ് എൻ്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ...