24 in Thiruvananthapuram

Malayalam

ഇൻഡിഗോ 12 വിമാനങ്ങൾക്ക് 48 മണിക്കൂറിനിടെ ബോംബ് ഭീഷണി; , വിമാനങ്ങൾ നിലത്തിറക്കി,

ന്യൂഡൽഹി:  കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാന സർവീസുകൾക്ക് നേരെയാണ് ഇത്തരത്തിൽ അജ്ഞാതരുടെ ബോംബ് ഭീഷണി സന്ദേശം വന്നത്.രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്.   ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എന്നിവയ്ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഡൽഹിയിലും അഹമ്മദാബാദിലുമായി ഇരുവിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു....

ചെന്നൈയിൽ മഴ; സൂപ്പർ സ്‌റ്റാർ രജനീകാന്തിനും രക്ഷയില്ല, വീട് വെള്ളത്തിൽ മുങ്ങി

ചെന്നൈ:   ചെന്നൈയിലെ ജനജീവിതം ദുസ്സഹമാക്കി ശക്തമായ മഴ.  കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. എന്നാൽ ഇനിയും മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  . ഇത്തവണത്തെ മഴ ബാധിക്കപ്പെട്ടവരിൽ തമിഴകത്തിന്റെ സൂപ്പർ താരം രജനീകാന്തും ഉണ്ട്. രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വസതി വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണ്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈ  പൊയസ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന രജനിയുടെ ഔദ്യോഗിക വസതിയെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. രജനീകാന്തിന്...

കാസർഗോഡ് ബോട്ട് മറിഞ്ഞ് ; ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

കാസര്‍ഗോഡ്: നീലേശ്വരം  മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ അബൂബക്കര്‍ (58) ആണ് മരിച്ചത്.  ഒരാളെ കാണാതായി. മുനീർ എന്നയാളെയാണ് കാണാതായത്. ബോട്ടിലുണ്ടായിരുന്നു 34 പേരെ രക്ഷിച്ചു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ 9 പേരെ ജില്ലാ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു ‘ഇന്ത്യന്‍’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും  തമിഴ്നാട് ഒറീസ,സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ട് തിരയിൽ പെട്ട് പൂർണമായും മറിഞ്ഞ് പോകുകയായിരുന്നു. കേരളത്തിൽ ഉയർന്ന തിരമാലയ്ക്കും...

നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കോർപ്പറേഷനിൽ നാളെ ബിജെപി ഹർത്താൽ…

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് നാളെ ബിജെപി ഹർത്താൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലാണ്  ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാവും ഹർത്താൽ. ആവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.   നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ സംഘടനകൾ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിപി ദിവ്യക്കെതിരെ കേസെടുക്കണം...

ബെംഗളൂരുവിനെ വിറപ്പിച്ച് തീവ്രമഴ; സ്‌കൂളുകൾക്ക് നാളെ അവധി, ഓറഞ്ച് അലർട്ട് :

ബെംഗളൂരു:  വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ഇന്ന് രാവിലെ മുതൽ പെയ്യുന്നത്. ഇതോടെ നഗരത്തിലെ സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും നഗരത്തിൽ മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ബെംഗളൂരു അർബൻ ജില്ലാ കലക്‌ടർ ജഗദീഷയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ഐടി കമ്പനികളോട് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ശക്തമായ മഴയാണ് നഗരത്തിന്റെ ...

ഇതാണ് യഥാർത്ഥത്തിൽ നടന്നത്; ജയസൂര്യ ;

കൊച്ചി: വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും അവസാനം വരെ പോരാട്ടം തുടരുമെന്നും ജയസൂര്യ പറഞ്ഞു. താൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. എന്തിനാണ് ഇത്തരത്തിൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ല. പരാതിക്കാരിയുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്നും ജയസൂര്യ പ്രതികരിച്ചു.   ആദ്യം ആരോപണം ഉന്നയിച്ചപ്പോൾ പേര് പറഞ്ഞിരുന്നില്ല. ന്ന്സോഷ്യൽ മീഡിയ പൊക്കിയെടുത്ത് അത് ഞാനാണെ. പിന്നീടവർ ഞാനല്ലെന്ന് ചില ചാനലുകളിൽ പറഞ്ഞു. പിന്നീട് പക്ഷെ അവർ ഞാനാണെന്ന് വീണ്ടും പറഞ്ഞു. 2013 ൽ തൊടുപുഴയിൽ പിഗ്മാൻ എന്ന സിനിമയുടെ...

തമിഴ്‌നാട്ടിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി, ജാഗ്രതാ

ചെന്നൈ: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു.                       ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം,...

ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരും, തീർത്ഥാടകർക്ക് ദർശനം ഉറപ്പാക്കും’; മുഖ്യമന്ത്രി

ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട സൗകര്യം ശബരിമലയിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും വെർച്വൽ ക്യൂ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു.   ഇത്തവണ സ്പോട്ട് ബുക്കിങ് അനുവദിക്കില്ലെന്നും ഓൺലൈൻ ബുക്കിങ്ങിലൂടെ പ്രതിദിനം 80,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുമതി ഉണ്ടാകുകയെന്നാണ് സർക്കാർ നേരത്തേ അറിയിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു യുഡിഎഫും ബിജെപിയും ഉയർത്തിയത്. ഇതിന് പിന്നാലെയാണ് രജിസ്ട്രേഷന്‍ നടത്താതെ വരുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന്...

സന്ധ്യയും മക്കളും ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങും; ബാധ്യത ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

കൊല്ലം: പറവൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനം വീട് ജപ്‌തി ചെയ്‌തതിനെ തുടർന്ന് പെരുവഴിയിലായ സന്ധ്യക്കും കുടുംബത്തിനും തണലായി ലുലു ഗ്രൂപ്പ്. എംഎ യൂസഫലിയുടെ ഇടപെടലിന് പിന്നാലെ ജപ്‌തി ചെയ്‌ത വീടിന്റെ താക്കോൽ സന്ധ്യക്കും മക്കൾക്കും തിരികെ ലഭിച്ചു. വീട് ജപ്‌തി ചെയ്‌ത മണപ്പുറം ഫൈനാൻസിന് ബാധ്യതകൾ മുഴുവൻ അടച്ചു തീർക്കാമെന്ന ഉറപ്പ് നൽകിയതിന് പുറമേ സന്ധ്യക്ക് 10 ലക്ഷം രൂപയുടെ സഹായവും ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.   ലുലു ഗ്രൂപ്പിന്റെ മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്കും...

ശോഭ സുരേന്ദ്രന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്ണകുമാറിന് വേണ്ടിയും നേതാക്കൾ ചരടുവലി …

      മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ ശോഭ സുരേന്ദ്രന്റെ പേര് ഉയർന്ന് കേട്ടിരുന്നു. മത്സരിച്ചിടങ്ങളിലെല്ലാം സീറ്റ് ഉയർത്തിയ നേതാവാണ് ശോഭ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ശോഭ സുരേന്ദ്രന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നു. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ശോഭ പാലക്കാട് മത്സരിച്ചാൽ സാഹചര്യം ബി ജെ പിക്ക് അനുകൂലമാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. പ്രത്യേകിച്ച് സംഘടന തലത്തിൽ ബി ജെ പിക്ക് ശക്തിയുള്ള മണ്ഡലത്തിൽ. ദേശീയ നേതൃത്തിനും ശോഭയെ പരിഗണിക്കുന്നതിനോട് താത്പര്യമുണ്ടെന്നാണ്...