കൊച്ചി: മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം, ഉണ്ട,...
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയുടെ അറസ്‌റ്റ് വൈകിയതിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദിവ്യ വിഐപി പ്രതിയാണെന്ന് ആരോപിച്ച സതീശൻ പോലീസിനെ സിപിഎം സമ്മർദ്ദത്തിൽ ആക്കിയെന്നും ആരോപിച്ചു. ദിവ്യയെ ഒളിപ്പിച്ചത് സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശ പ്രകാരമാണ് സിപിഎം ദിവ്യയെ ഒളിപ്പിച്ചത്. ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കുള്ളിൽ പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്‌റ്റഡിയിൽ എടുത്തത്. പിപി ദിവ്യ...
സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്. ഇത് എട്ടാം തവണയാണ് സ്വര്‍ണവില ഈ മാസം സര്‍വകാല റെക്കോഡ് തിരുത്തുന്നത്. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണാവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കുന്ന സമയമാണിത്. മാത്രമല്ല ധന്‍തേരസ്, ദീപാവലി എന്നിവ കണക്കിലെടുത്തും ആളുകള്‍ സ്വര്‍ണം വാങ്ങിക്കാറുണ്ട്. സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ച് നില്‍ക്കുന്ന സമയമാണിത്. ഇപ്പോഴത്തെ വില...
കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പൊള്ളലേറ്റും തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റത്. പൊള്ളലേറ്റ എട്ട് പേരുടെ നില ഗുരുതരമാണ് . അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ് എന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ നടപടികള്‍ എങ്ങുമെത്താത്തതില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. പുനരധിവാസ നടപടിയില്‍ നിന്ന് പലരെയും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിച്ചതൊഴിച്ചാല്‍ ദുരന്തബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് ധനസഹായം അടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്‍ത്തും. പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികലെ ഡല്‍ഹിയിലെത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. എസ്റ്റേറ്റുകള്‍ കേസിന് പോയിരിക്കുകയാണ്. നീണ്ട കാലം നിയമനടപടികള്‍ക്ക് പിന്നാലെ പോകേണ്ടി വരുമോ എന്ന ഭയമാണ് ഉള്ളതെന്നും ആക്ഷന്‍...
കോട്ടയം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി. സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയ ബിജെപി പ്രവർത്തകരെ അധിക്ഷേപിച്ചു എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയായ കണ്ണൻ പായിപ്പാട് ആണ് പരാതിക്കാരൻ. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന...
തിരുവനന്തപുരം: എൽ ഡി എഫിലെ രണ്ട് എം എൽ എമാരെ കൂറുമാറ്റാൻ എൻ സി പി എം എൽ എ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ചതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഈ സംഭവമാണ് തോമസ് കെ തോമസിന്റെ മന്ത്രിമോഹത്തിന് തിരിച്ചടിയായതെന്നും റിപ്പോർട്ടിൽ പറയുന്നു. ജനാധപത്യ കേരള കോൺഗ്രസ് എം എൽ എ ആന്റണി രാജു, ആർ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്,...
വയനാട് : തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നി മത്സരത്തിന് അങ്കം കുറിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധി, മല്ലികാർജ്ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, ഭർത്താവ് റോബർട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലാ വരണാധികാരിക്ക് മുമ്പില്‍ നാമനിർദേശ പ്രതിക സമർപ്പിച്ചത്. ജനം നല്‍കുന്ന ഈ പിന്തുണ വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നായിരുന്നു പത്രിക സമർപ്പണത്തിന് പിന്നാലെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രതികയണം. നാമനിർദേശ പത്രികയോടൊപ്പം പ്രിയങ്ക ഗാന്ധി സമർപ്പിച്ച. എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ...
പാലക്കാട്; ഇന്നലെ നടന്ന ഡി എം കെ കൺവൻഷനിൽ വെച്ചായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഡി എം കെ സ്ഥാനാർത്ഥിയായ മിൻഹാജിൻ്റെ സ്ഥാനാർഥിത്വം പിൻവലിക്കുകയാണെന്നും ഒരു ഉപാധിയുമില്ലാതെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയ്ക്കുകയാണെന്നുമായിരുന്നു അൻവറിന്റെ വാക്കുകൾ. പാർട്ടി നടത്തിയ സർവ്വേയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും അൻവർ വ്യക്തമാക്കി. സർവേയിൽ ഡി എം കെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കൂടുതൽ ഗുണം ചെയ്യുക ബി ജെ പിയ്ക്കാണെന്നാണ് കണ്ടെത്തൽ എന്നാണ് അൻവർ അറിയിച്ചത്. പാലക്കാട്...