കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബാലൻ കെ നായരുടെ മകനാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. സുസ്‌മിതയാണ് ഭാര്യ, മകൾ പാർവതി. അൻപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ഉല്ലാസപ്പൂങ്കാറ്റ്, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്...
കേരളം ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ പല ബൂത്തുകൾക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ ആവേശകരമായ പോളിംഗിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. 185 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് പാലക്കാട്. ആകെ 10 സ്ഥാനാര്‍ത്ഥികളാണ്...
മുംബൈ: സംഗീത സംവിധായകനും ഗായകനുമായ എആര്‍ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. 1995 ല്‍ ആയിരുന്നു റഹ്‌മാന്‍ – സൈറ വിവാഹം. ”വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാാണ് ഈ തീരുമാനം. പരസ്പരം...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ താരം. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ചൊരു നര്‍ത്തകി കൂടെയാണ്. ഒരുത്തീ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു....
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റ, പുളിക്കല്‍, കണിയാംപറ്റ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാടൻ ജനത കാണിച്ച സ്നേഹവും വാത്സല്യവും തിരിച്ച് നൽകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതിനിധിയാകാനും എനിക്ക് അവസരം നൽകുമെന്നാണ് എൻ്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ...
ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ നിന്ന് മതിയായ രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. കുളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല എന്നാണ് പൊലീസും ഇന്‍കം ടാക്‌സും പറയുന്നത്. ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണ് ഇത് എന്നും കൃത്യമായ രേഖകളുണ്ടെന്നും കുളപ്പുള്ളി സ്വദേശികള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ്...
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെ സംഘർഷം. പ്രതിഷേധവുമായി ഒന്നിലധികം സ്‌കൂളുകളിലെ വിദ്യാർത്ഥികൾ രംഗത്ത് വന്നതോടെയാണ് സ്ഥലത്ത് സംഘർഷ സാഹചര്യം ഉണ്ടായത്. സമ്മാനദാനത്തിൽ ഉദ്യോഗസ്ഥ ഇടപെടൽ ആരോപിച്ചുകൊണ്ടാണ് സ്‌കൂളുകൾ രംഗത്ത് വന്നത്. മാർ ബേസിൽ, നാവാമുകുന്ദ സ്‌കൂളുകളാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. ജിവി രാജ സ്‌കൂളിന് മീറ്റിൽ രണ്ടാം സ്ഥാനം നൽകിയതാണ് ഈ സ്‌കൂളുകളെ പ്രകോപിപ്പിച്ചത്. സ്‌പോർട്‌സ് സ്‌കൂളുകളെ പരിഗണിച്ചതിൽ അതൃപ്‌തി അറിയിക്കുകയും ചെയ്‌തുകൊണ്ട് ഇവർ പരിസരത്ത് ഒത്തുകൂടുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വേദിയിലിരിക്കെയാണ്...
വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയില്‍ പ്രിയങ്ക ഗാന്ധി തന്റെ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്...
വയനാട്: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമർശവുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ . വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ പരാമർശം. ശബരിമലയും വേളാങ്കണ്ണിയുമെല്ലാം വഖഫ് ബോർഡ് കൊണ്ടുപോകാതിരിക്കണമെങ്കിൽ വയനാട്ടിൽ ബിജെപിയെ ജയിപ്പിക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പൻ പതിനെട്ടു പടിയുടെ മുകളിലാണ്. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്,...
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ചെറുവത്തൂർ സ്വദേശിയായ ഷിബിൻരാജാണ് മരണപ്പെട്ടത്. പത്തൊമ്പത് വയസുകാരനായ ഷിബിൻരാജിന് അപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്‌ച അർധരാത്രിയോടെയായിരുന്നു യുവാവിന്റെ അന്ത്യം. അപകടത്തിൽ മരണപെട്ടവരുടെ എണ്ണം നാലായി ഉയർന്നു. നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ രണ്ട് പേർ കൂടി ഞായറാഴ്‌ച മരണപ്പെട്ടിരുന്നു. കിനാനൂര്‍ സ്വദേശി രതീഷ്, നീലേശ്വരം സ്വദേശി ബിജു എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്‌ടമായത്. നേരത്തെ ചോയ്യങ്കോട്...