28 in Thiruvananthapuram

Kerala

സൗദി അറേബ്യ തകരുമോ? ക്രൂഡ് ഓയിലില്‍ ഭയപ്പെടുത്തുന്ന പ്രവചനം: ഇപ്പോള്‍ തന്നെ വരുമാനം കുത്തനെ ഇടിഞ്ഞു

മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ സമീപകാലത്ത് വലിയ വർധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും സൗദി അറേബ്യയുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗം ക്രൂഡ് ഓയില്‍ വില്‍പ്പനയാണ്. വരുമാനം ഉറപ്പിക്കുന്നതിനായി ക്രൂഡ് ഓയില്‍ വില പിടിച്ച് നിർത്താനുള്ള സകല മാർഗ്ഗങ്ങളും അവർ സ്വീകരിച്ച് വരാറുണ്ട്. എന്നാല്‍ നിലവിലെ വിലയിടിവ് അറബ് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് കടം ഉയർത്തല്‍, ചെലവ് കുറയ്ക്കല്‍ എന്നിവയിലേക്ക് സൗദി അറേബ്യയെ തള്ളിവിട്ടേക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്....

ട്രംപിന്റെ തീരുവ ഭീഷണിയിൽ തളരാതെ ചൈന; ‘തെറ്റിന് മേലെ മറ്റൊരു തെറ്റ്, അവസാനം വരെ പോരാടും’

ബീജിംഗ്: വീണ്ടും തീരുവ ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ചൈന രംഗത്ത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് ഇറക്കുമതിക്ക് 34 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പുറമേ, ട്രംപ് ചൈനയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ചൈന രംഗത്ത് വന്നിരിക്കുന്നത്. തീരുവയുടെ പേരിലുള്ള ഭീഷണിക്ക് തങ്ങൾ വഴങ്ങില്ലെന്ന് ചൈന പറഞ്ഞു, അടിസ്ഥാനരഹിതമായ കാരണങ്ങളാലാണ് യുഎസ് തീരുവ ചുമത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് ഇറക്കുമതിക്ക്...

படிப்பு தான் முக்கியம்..இறந்த தாயைக் கூட பார்க்காமல் பரிட்சை எழுத சென்ற மகன்! கண்ணீர் மல்க கோரிக்கை!

தேனி: மனநலம் பாதிக்கப்பட்ட தாய் சிகிச்சை பலனின்றி தேனி அரசு மருத்துவக் கல்லூரி மருத்துவமனையில் உயிரிழந்த நிலையிலும், தாயின் உடலை பார்க்க கூட வராமல் மனதை திடப்படுத்திக் கொண்டு சென்று பத்தாம் வகுப்பு பொதுத் தேர்வு எழுதிய மாணவன், தேர்வு எழுதி முடித்து விட்டு வந்து தாயின் உடலை மருத்துவமனையில் இருந்து அடக்கம் செய்ய பெற்று கொண்டு சென்ற சம்பவம் நடந்துள்ளது. ஏற்கனவே 8 ஆண்டுகளுக்கு முன்பு தந்தையை இழந்து தற்போது மனநலம் பாதிக்கப்பட்ட தாயையும் இழந்து...

വേറൊരു സിം, മറ്റൊരു കഥ’; കഞ്ചാവ് കേസിൽ ഭാസിയെ കുടുക്കും പുതിയ ചാറ്റ് വിവരങ്ങൾ!

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് കുരുക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതി തസ്ലീമ സുല്‍ത്താനയും ശ്രീനാഥ് ഭാസിയുടേയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇടപാടിനായി പ്രതിയുമായി നടന്‍ ബന്ധപ്പെട്ടെങ്കിലും മറ്റൊരു സിം കാർഡായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഈ സിം താരത്തിന്റെ പെണ്‍സുഹൃത്തിന്റെ പേരിലായിരുന്നുവെന്ന വിവരവും എക്സൈസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയായ പെണ്‍സുഹൃത്തിനേയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും എക്സൈസ് ഉടന്‍ ആരംഭിക്കും. ഇവർ മാസങ്ങള്‍ക്ക്...

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം: മൂന്ന് പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം നാട്ടകത്ത് വാഹനാപകടത്തില്‍ 2 പേർ മരിച്ചു. എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ജീപ്പ് ഡ്രൈവറും തൊടുപുഴ സ്വദേശിയുമായ സനോഷ് (55) ആണ്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റതും ജീപ്പിലുണ്ടായിരുന്നവരാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക്...

പഞ്ചിനെ പഞ്ചറാക്കി മാരുതി കാർ വീണ്ടും ഇന്ത്യയില്‍ നമ്പര്‍ 1! അത് സ്വിഫ്റ്റോ എർട്ടിഗയോ അല്ല.

2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ കാറായി മാറി ടാറ്റ പഞ്ച് വിപണിയെ മൊത്തം ഞെട്ടിച്ചിരുന്നു. എന്നാല്‍ പഞ്ചിനെ പഞ്ചറാക്കിക്കൊണ്ട് 2024-205 സാമ്പത്തിക വര്‍ഷത്തിലെ ബെസ്റ്റ് സെല്ലര്‍ കാര്‍ പദവി ഒരു മാരുതി കാര്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ മോഡലായി തുടരുന്ന വാഗണ്‍ആര്‍ ആണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി മാറിയത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി 1,98,451 യൂണിറ്റ് വാഗണ്‍ആര്‍...

എമ്പുരാന്റെ കഥ മോഹന്‍ലാലി പൂര്‍ണമായും അറിയാം, പൃഥ്വിയെ ഒറ്റപ്പെടുത്തില്ല; ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ വിവാദത്തില്‍ ഇതാദ്യമായി പരസ്യമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ വിവാദം അവസാനിച്ചെന്നും സിനിമയില്‍ വളരെ ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എമ്പുരാന്റെ കഥ മോഹന്‍ലാലിന് പൂര്‍ണമായും അറിയാം എന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ ചിലഭാഗങ്ങളില്‍ ചിലര്‍ക്ക് വിഷമമുണ്ടായതില്‍ ഖേദമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെ മാപ്പ് മുരളി ഗോപി ഷെയര്‍ ചെയ്യാത്തത്...

മഞ്ഞുമ്മലിനെ വീഴ്ത്തി എമ്പുരാന്റെ കുതിപ്പ്… ആഗോള ബോക്‌സോഫീസിലും മൂന്നാമന്‍! ‘തൊട്രാ.. പാക്കലാം..!’

വിവാദങ്ങള്‍ക്കിടയിലും ബോക്‌സോഫീസില്‍ മിന്നല്‍പ്പിണറായി എമ്പുരാന്‍. കേരളത്തിലെ എന്നല്ല ആഗോള ബോക്‌സോഫീസില്‍ തന്നെ ചരിത്രം സൃഷ്ടിച്ച് കൊണ്ടാണ് എമ്പുരാന്റെ കുതിപ്പ്. അതിവേഗം 200 കോടി എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ഇതുവരെ ഒരു സിനിമ മാത്രമെ 200 കോടി ക്ലബില്‍ കയറിയിട്ടുള്ളൂ. 2024 ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയാണിത്. ആഗോളതലത്തില്‍ 242 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒരു റെക്കോഡ് ഇതിനോടകം...

കശ്‌മീരിലെ ബുദ്ഗാമിൽ പലസ്‌തീൻ അനുകൂല റാലി; സംഘാടകർക്കും പങ്കെടുത്തവർക്കും എതിരെ കേസെടുത്തു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുദ്ഗാമിൽ നടന്ന പലസ്‌തീൻ അനുകൂല റാലിയിൽ കേസെടുത്ത് പോലീസ്. ബുദ്ഗാം ജില്ലയിൽ നടന്ന റാലിയിൽ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കി ക്രമസമാധാന നില തകർക്കുവാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പരിപാടിയുടെ സംഘാടകർക്കും അതിൽ പങ്കെടുത്തവർക്കുമെതിരെ കേസ് റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ബീർവയിലെ സോൻപ ഗ്രാമത്തിൽ നടന്ന യൂം-ഇ-കുദ്‌സ് ഘോഷയാത്രയുടെ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെയാണ് കേസ് എഎടുത്തതെന്ന് പോലീസ് വക്താവ് അറിയിച്ചു. ഖുദ്‌സ് ദിനം അല്ലെങ്കിൽ അന്താരാഷ്ട്ര ഖുദ്‌സ് ദിനം എന്നും അറിയപ്പെടുന്ന യൂം-ഇ-ഖുദ്‌സ്, ഇസ്ലാമിക പുണ്യമാസമായ റംസാനിലെ അവസാന...

രാഹുല്‍ ഗാന്ധിയുടെ ‘ഇരട്ട’ പൗരത്വം; നാല് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തോട് കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച കേസില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നാല് ആഴ്ച്ച കൂടി അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 21 ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ വ്യക്തിയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്‌നേഷ് ശിശിര്‍ പൊതുതാത്പര്യ...