30 in Thiruvananthapuram

Kerala

ഷൈന്‍ പൊലീസിന് മുന്നിലേക്ക്… 32 ചോദ്യങ്ങള്‍; നടന്റെ വക്കീല്‍ രാമന്‍പിള്ള, ‘ട്യൂഷന്‍’ കൊടുത്തു

കൊച്ചി: ഹോട്ടലിലെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൈന്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് പിതാവ് ചാക്കോ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ്‌നോട്ടിസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു...

വഖഫ് നിയമ ഭേദഗതി; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ ഹർജികൾ പരിഗണിക്കവെ ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ കോടതി ചോദ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും. കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി...

அரசு ஊழியர்களுக்கு ஹேப்பி? அகவிலைப்படி உயர்கிறதா.. புத்தாண்டு குட்நியூஸ் தருகிறாரா தமிழக முதல்வர்?

சென்னை: அரசு ஊழியர்களும், ஆசிரியர்களும் பல்வேறு கோரிக்கைகளை முன்வைத்து தமிழக அரசிடம் வேண்டுகோள் விடுத்து வருகின்றனர்.. குறிப்பாக பழைய ஓய்வூதிய திட்டத்தை நடைமுறைப்படுத்த வேண்டும் என்று கேட்டு வருகிறார்கள். இப்படிப்பட்ட சூழலில் புத்தாண்டு பரிசாக அகவிலைப்படி உயர்வு குறித்த முக்கிய தகவல் வெளியாக வாய்ப்புள்ளதாக கூறப்படுகிறது. இது தமிழக அரசு ஊழியர்களிடம் மிகுந்த எதிர்பார்ப்பையும் ஏற்படுத்தி வருகிறது பழைய ஓய்வூதியத் திட்டம் வேண்டும் என்று அரசு ஊழியர்கள் தொடர் போராட்டத்தில் ஈடுபட்டு கொண்டிருக்கிறார்கள்.. இதற்காக பல்வேறு போராட்டங்களையும்...

പാകിസ്താനും ഗള്‍ഫ് പോലെയാകുമോ? ലോകത്തിലെ നാലാമത്തെ ക്രൂഡ് ഓയില്‍ ശേഖരമെന്ന്: അല്ലെങ്കില്‍ വെറും തട്ടിപ്പോ

സമുദ്രാതിർത്തിയിൽ പുതുതായി കണ്ടെത്തിയ എണ്ണ, വാതക നിക്ഷേപങ്ങൾ ഖനനം ചെയ്യുന്നതിനായി തുർക്കിയുമായി കരാറുണ്ടാക്കി പാകിസ്താന്‍. പാകിസ്ഥാനിലെ മാരി എനർജിസ് ലിമിറ്റഡ്, ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ്, പാകിസ്ഥാൻ പെട്രോളിയം ലിമിറ്റഡ് എന്നിവ തുർക്കി സർക്കാർ ഉടമസ്ഥതയിലുള്ള ടി പി എ ഒ എന്ന കമ്പനിയുമായി സഹകരിച്ച് ഓഫ്‌ഷോർ ബിഡ്ഡിംഗിങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് മൂന്ന് വർഷത്തോളമായി നടത്തിയ പര്യവേക്ഷണത്തിന് ഒടുവില്‍ ലോകത്തിലെ നാലാമത്തെ വലിയ എണ്ണ, വാതക ശേഖരം എന്നാണ് പുതിയ കണ്ടുപിടുത്തത്തെ പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്....

ദിലീപിന്റെ വിധിയെന്ത്..? വിചാരണ നടപടികള്‍ പൂര്‍ത്തിയായി, ഇനി വിധി പ്രഖ്യാപനത്തിലേക്ക്

കൊച്ചി: പ്രമാദമായ നടിയെ ആക്രമിച്ച കേസ് വിധിയിലേക്ക് കടക്കുന്നു. കേസില്‍ വാദങ്ങളെല്ലാം കഴിഞ്ഞതോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി വ്യക്തത തേടും. ഇതിനായി കേസ് മെയ് 21 ന് വീണ്ടും പരിഗണിക്കും. അതിന് ശേഷം വിചാരണക്കോടതി കേസിലെ വിധി പറയാനായി മാറ്റും. ഏഴ് വര്‍ഷവും ഒരു മാസവും നീണ്ട വിചാരണ നടപടികളാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്. പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി....

കൊച്ചിയില്‍ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: അര്‍ധരാത്രിയില്‍ കൊച്ചിയില്‍ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ല്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുമായാണ് സംഘര്‍ഷമുണ്ടായത്. പത്തിലേറെ വിദ്യാര്‍ഥികള്‍ക്കും ഒമ്പത് അഭിഭാഷകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം. അര്‍ധരാത്രി 12 മണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലുമായാണ് ഇരുവിഭാഗവും തമ്മില്‍ ആക്രമണമുണ്ടായത് ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന ബാര്‍ അസോസിയേഷന്‍ വാര്‍ഷിക പരിപാടിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് അഭിഭാഷകര്‍...

ആ പെൺകുട്ടി എന്നെ ചുംബിക്കാൻ നോക്കി, ഭാര്യ ഞെട്ടി, മൂവ് എന്ന് പറഞ്ഞുകൊണ്ടിരുന്നു’; ബാബു ആന്റണി പറയുന്നു

മലയാളത്തിലെ ആക്ഷൻ ഹീറോയാണ് നടൻ ബാബു ആന്റണി. ചെറുവേഷങ്ങളിലൂടെയാണ് നടന്റെ കരിയർ തുടങ്ങിയത്. എന്നാൽ വളരെ വൈകാതെ തന്നെ മലയാളത്തിലെ മികച്ച ‘വില്ലൻ’ പട്ടം ബാബു ആന്റണി നേടിയെടുത്തു. പിന്നീട് പല സിനിമകളിലും നായകനടനായും ബാബു തിളങ്ങി. ഇദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് മാത്രമായിരുന്നില്ല, നീട്ടി വളർത്തിയ മുടിക്കും ഉറച്ച ശരീരത്തിനുമെല്ലാം അന്ന് ആരാധകർ ഏറെയായിരുന്നു. തിളങ്ങി നിൽക്കുന്നതിനിടയിലാണ് താരം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. പിന്നീട് അമേരിക്കയിൽ തന്റെ മാർഷ്യൽ ആർട് സ്കൂളൊക്കെയായി ബാബു ആന്റണി തിരക്കിലായിരുന്നു....

ദിലീപ് മാത്രമല്ല, അതിജീവിതയും ചെയ്തു, പിന്നിലെ ലക്ഷ്യം അത്..ചിലർക്ക് വാശി’; ടിജി മോഹൻദാസ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കുകയാണ്. കേസിൽ പ്രതിഭാഗത്തിന്റെ വിചാരണ പൂർത്തിയായി. ഇനി വാദി ഭാഗത്തിന്റെ വിചാരണ കൂടി തീർന്നാൽ കേസിൽ എത്രയും പെട്ടെന്ന് വിധി വരും. വിചാരണ അവസാന ഘട്ടത്തിലേക്ക് അടുക്കവെയാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.   ദിലീപിന്റെ ഈ നടപടിയ്ക്കെതിരെ ഹൈക്കോടതി അതിരൂക്ഷവിമർശനം ഉയർത്തുകയും ആവശ്യം തള്ളുകയും ചെയ്തു. അന്തിമ വിചാരണക്കിടെ എങ്ങനെയാണ് പ്രതിക്ക് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്....

KL 07 DG 0007 ഫാൻസി നമ്പരിനായി 46 ലക്ഷം മുടക്കിയ മലയാളി ദേ ഇതാണ്, വണ്ടിയും മുതലാളിയും ഇനി സെലിബ്രിറ്റികൾ

കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ പ്ലേറ്റ് വിറ്റുപോയ കാര്യമാണ് ഇപ്പോൾ രാജ്യം മൊത്തം സംസാര വിഷയമായിരിക്കുന്നത്. എറണാകുളം ആർടി ഓഫീസിന് കീഴിൽ വരുന്ന KL 07 DG 0007 എന്ന ഫാൻസി നമ്പർ 45.99 ലക്ഷത്തിനാണ് ബിസിനസുകാരനായ മലയാളി സ്വന്തമാക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തിയാണ് ഇഷ്‌ട നമ്പരിനായി ലക്ഷങ്ങൾ മുടക്കിയിരിക്കുന്നത്. വാർത്ത പുറത്തുവന്നത് മുതൽ കക്ഷി ആരാണെന്ന് അറിയാനും കാണാനുമെല്ലാം...

இடுக்கியை கலக்கும் தமிழக கலெக்டர் விக்னேஷ்வரி ஐஏஎஸ்.. பேஸ்புக்கில் இன்று மிஸ் பண்ணிடாதீங்க

தேனி: தமிழகத்தின் எல்லை மாவட்டமான இடுக்கி மாவட்டம் கேரளாவின் மிகப்பெரிய மலை மாவட்டம் ஆகும். மிகவும் அழகான இந்த மாவட்டத்தில் ஏராளமான தமிழர்கள் வசிக்கிறார்கள்.. கிட்டத்தட்ட தேனி மாவட்டத்தின் ஒரு பகுதி என்று சொல்லும் அளவிற்கு அங்கு தமிழர்கள் அதிகமாக இருக்கிறார்கள்.. இடுக்கி மாவட்ட கலெக்டர் விக்னேஷ்வரி அங்கு புதிய முயற்சியை எடுத்துள்ளார். இதன்படி பேஸ்புக் வீடியோ அழைப்பு மூலம் புதன்கிழமை அன்று குறைதீர் முகாம் நடத்த உள்ளதாக அறிவித்துள்ளார் இடுக்கி மாவட்ட கலெக்டராக இருக்கும் விக்னேஷ்வரி,...