28 in Thiruvananthapuram

Business

70കാരനായ റഷീദിക്കയും ലുലു ഗ്രൂപ്പില്‍ ജോലി വേണം

25 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ വ്യവസായ ശൃംഖലയില്‍ 75000 ത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. മലയാളികള്‍ക്ക് തങ്ങളുടെ റിക്രൂട്ട്മെന്റില്‍ ലുലു ഗ്രൂപ്പ് പ്രത്യേക പരിഗണന നല്‍കാറുണ്ട്. അടുത്തിടേയായി കേരളത്തിലേയും വിദേശത്തേയും ഒഴിവുകളിലേക്കായി ലുലു നിരവധി റിക്രൂട്ട്മെന്റുകളും നടത്തിയിരുന്നു. സാധാരണയായി ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുമ്പോള്‍ ഒരോ ഒഴിവുകളിലേക്കുമുള്ള കൃത്യമായ പ്രായപരിധി വെക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലുലുവിന്റെ റിക്രൂട്ട്മെന്റിനായി എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ എഴുപത് കാരനായ റഷീദായിരുന്നു.  ജോലിക്കായി ശ്രമിക്കുന്നതില്‍ ജോലി...

ആസ്തി 3800 കോടി, പക്ഷെ രത്തന്‍ ടാറ്റയുടെ ശമ്പളം 2 ലക്ഷത്തോളം മാത്രം, 150 കോടിയുടെ ബംഗ്ലാവില്‍ നാനോ കാറും

കഴിഞ്ഞ ദിവസം വിടവാങ്ങിയ രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സർവ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി അദ്ദേഹം വിപണിയിലേക്ക് ഇറക്കി. ഓഹരിവിപണിയിലും നിക്ഷേപകർക്ക് ഏറ്റവും വിശ്വാസമുള്ള സ്ഥാപനമായി ടാറ്റയെ മാറ്റിയത് രത്തന്‍ ടാറ്റയുടെ മികവുറ്റ നേതൃത്വമാണ്. ടാറ്റാ ഗ്രൂപ്പിന്റെ 26 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.   സഹജീവി സ്നേഹിയായ വ്യവസായ പ്രമുഖന്‍ എന്നതാണ് രത്തന്‍ ടാറ്റയെ മറ്റുള്ളവരില്‍ നിന്നും...

മൂന്ന് പതിറ്റാണ്ട് കാലം ടാറ്റ ഗ്രൂപ്പിന്റെ അമരത്ത്; മുത്തശ്ശന്റെ പേര് മായാതെ കാത്തു, ദീർഘവീക്ഷണം മുഖമുദ്ര

മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തിന് തീരാനഷ്‌ടമാണ് രത്തൻ ടാറ്റയുടെ വിയോഗം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ അധികമായി ഇന്ത്യക്കാർ ഏറ്റവുമധികം കേൾക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ പേരിന്റെ ഇടമയാണ് രത്തൻ ടാറ്റ. കേവലമൊരു വ്യവസായി എന്നതിലുപരി മറ്റെന്തൊക്കെയോ സ്ഥാനം രത്തൻ ടാറ്റയ്ക്ക് ഇന്ത്യക്കാർ നൽകി വന്നിരുന്നു എന്നതാണ് യാഥാർഥ്യം. 86ആം വയസിൽ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞ രത്തൻ ടാറ്റയുടെ ജീവിതകഥ ആർക്കും പ്രചോദനമാവുന്നതാണ്.   ടാറ്റ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം രത്തൻ ടാറ്റയുടെ വിയർപ്പും രക്തവും നൽകി ഉണ്ടാക്കിയ മഹാ...

TvNext Excellence Awards

14 December $pm Onwards

ആപ്പിൾ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തി; ഐഫോൺ 16 വിൽപ്പന ഇന്ന് മുതൽ, വാങ്ങാൻ എവിടെ കിട്ടും?

ആപ്പിൾ എന്ന് കേട്ടാൽ സ്‍മാർട്ട്ഫോൺ പ്രേമികൾക്ക് രോമാഞ്ചമാണ്, അപ്പൊ പിന്നെ ഐഫോൺ എന്ന് തികച്ചു പറയാതെ തന്നെ അവർ എല്ലാം മറന്ന് നിൽക്കും. അങ്ങനെയുള്ള ഒരു വിഭാഗത്തിന് മുൻപിലേക്കാണ് ആപ്പിൾ തങ്ങളുടെ എല്ലാമെല്ലാമായ പുത്തൻ സ്‍മാർട്ട് ഫോൺ കൊമ്പനെ ഇറക്കിവിട്ടത്. ലോഞ്ച് ചെയ്‌ത്‌ ഒരാഴ്‌ച പിന്നിട്ടെങ്കിലും ഫോണിന്റെ പ്രീ ബുക്കിംഗ് മാത്രമായിരുന്നു ആപ്പിൾ ആരംഭിച്ചത്. എന്നാൽ ആ കാത്തിരിപ്പിന് ഒക്കെയും വിരാമം ആയിരിക്കുകയാണ്.   തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണായ ഐഫോൺ 16 സീരീസിന്റെ...

അദാനിയ്ക്കും ഐടിസിക്കും മുട്ടന്‍പണി കൊടുക്കാന്‍ അംബാനി; 3900 കോടിയുടെ പുതിയ പ്ലാന്.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ പ്രഥമസ്ഥാനീയരാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ കമ്പനി ഇപ്പോള്‍ എഫ്എംസിജി മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. റിലയന്‍സ് അതിന്റെ എഫ്എംസിജി യൂണിറ്റില്‍ ഇക്വിറ്റിയിലൂടെയും കടത്തിലൂടെയും 3,900 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയിലെ വമ്പന്‍മാരായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, കൊക്കകോള, അദാനി വില്‍മര്‍ തുടങ്ങിയ പ്രമുഖ കമ്പനികളുമായാണ് റിലയന്‍സ് മത്സരിക്കാനൊരുങ്ങുന്നത്. ജൂലൈ 24 ന് ചേര്‍ന്ന അസാധാരണമായ ഒരു...

ചെലവ് കുറവ്, സമയവും ലാഭം; സംരംഭകര്‍ക്ക് നേട്ടമാക്കാം കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍ സര്‍വീസ്

ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) നേരിട്ട് നടപ്പിലാക്കുന്ന കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് വഴി കുറഞ്ഞ ചെലവില്‍ സംരംഭകര്‍ക്കും പാര്‍സലുകളയക്കാം. കോര്‍പ്പറേഷനു കീഴിലെ 45 ഡിപ്പോകളിലാണ് ഇതിനായി സൗകര്യമൊരുക്കിയിരിക്കുന്നത്. മറ്റു കൊറിയര്‍ സര്‍വീസുകളെ അപേക്ഷിച്ച് 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും പാര്‍സലുകള്‍ എത്തുമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് കെ.എസ്.ആര്‍.ടി.സി കൊമേഴ്‌സ്യല്‍ വിഭാഗം അധികൃതര്‍ പറയുന്നു.

റിസ്കില്ല, മത്സരവും; മാസം 5 ലക്ഷം ‌വരെ വരുമാനം നേടുന്ന ബിടെക്കുകാരൻ

അസംസ്കൃത വസ്തുക്കൾ കണ്ടെത്താനും വാങ്ങാനും അലയേണ്ട. ഉൽപന്നം വിറ്റഴിക്കാനായി വിപണിയിൽ മത്സരിക്കേണ്ടതുമില്ല. കുറഞ്ഞ മുതൽമുടക്കിൽ ന്യായമായ ആദായം ഉറപ്പാക്കുകയും ചെയ്യാം. അതെന്തു ബിസിനസ് എന്നല്ലേ? വൻകിട സ്ഥാപനങ്ങളുടെ ആൻസിലറി യൂണിറ്റ് ബിടെക്കുകാർക്ക് ഏറെ സാധ്യതകളുള്ള സംരംഭകമേഖലയാണെന്നു തെളിയിക്കുകയാണ് വിഷ്ണു എസ്. മെക്കാനിക്കൽ എൻജിനീയറിങ് പാസായ വിഷ്ണു ജോലികൾ വേണ്ടെന്നു വച്ച് സ്വന്തമായി ആൻസിലറി യൂണിറ്റ് തുടങ്ങി, മികച്ച ടെക്നോക്രാറ്റും സംരംഭകനും ആയി വളർന്നു. ഇപ്പോൾ തിരുവനന്തപുരം നെല്ലിമൂട്ടിൽ ‘വിക്രാന്ത് എയ്റോ സ്പെയ്സസ്’ എന്ന സ്വന്തം സംരംഭം ഒരു...

കലക്കൻ മേക്കോവർ നടത്താൻ ഒരുങ്ങി ഐഫോൺ; ഈ മോഡൽ ഞെട്ടിക്കും, എത്തുന്നത് ഈ അസാധ്യ മാറ്റങ്ങളുമായി

ആപ്പിളിനെ കുറിച്ചും ഐഫോണിനെ കുറിച്ചുമുള്ള വാർത്തകൾ എത്ര കേട്ടാലും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മതിയാവില്ല. സംഭവം ആൾക്ക് ഇത്തിരി വില കൂടുതലാണെങ്കിലും അതിനൊത്ത ആരാധകരും ഐഫോണിനുണ്ട് എന്നതാണ് വാസ്‌തവം. ഏതൊക്കെ മോഡലുകൾ വിപണിയിൽ എത്തിയാലും ഐഫോണിന്റെ ജനപ്രീതി ഒരു കോട്ടവും സംഭവിക്കാൻ ഇടയില്ല എന്നതിനെ ഉദാഹരണമാണ് ഐഫോൺ 15 സീരീസിന് ഉൾപ്പെടെ ലഭിച്ച സ്വീകാര്യത.   ഇപ്പോഴിതാ ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സജീവമാകുന്ന വേളയിൽ അത് ഏറ്റെടുക്കുകയാണ് ഇന്ത്യൻ ആപ്പിൾ...

പ്രവീൺ അച്യുതൻകുട്ടി ഡിസിബി എംഡി

ന്യൂഡൽഹി∙ ഡിസിബി(ഡവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്) മാനേജിങ് ഡയറക്ടറും സിഇഒയുമായി മലയാളിയായ പ്രവീൺ അച്യുതൻകുട്ടിയെ നിയമിക്കാൻ റിസർവ് ബാങ്ക് അനുമതി. ഏപ്രിൽ 29 മുതൽ മൂന്നു വർഷത്തേക്കാണ് നിയമനം. ബാങ്കിങ് രംഗത്ത് 32 വർഷത്തെ പരിചയമുണ്ട്. കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്.              

  • 1
  • 2