കഴിഞ്ഞ ദിവസം വിടവാങ്ങിയ രത്തന്‍ ടാറ്റയോളം ഇന്ത്യക്കാരെ സ്വാധീനിച്ചിട്ടുള്ള ഒരു വ്യവസായി രാജ്യത്ത് വേറെ ഇല്ലെന്ന് പറയേണ്ടി വരും. വിമാന സർവ്വീസ് മുതല്‍ ഉപ്പ് വരെ തന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമായി അദ്ദേഹം വിപണിയിലേക്ക് ഇറക്കി. ഓഹരിവിപണിയിലും നിക്ഷേപകർക്ക് ഏറ്റവും വിശ്വാസമുള്ള സ്ഥാപനമായി ടാറ്റയെ മാറ്റിയത് രത്തന്‍ ടാറ്റയുടെ മികവുറ്റ നേതൃത്വമാണ്. ടാറ്റാ ഗ്രൂപ്പിന്റെ 26 കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സഹജീവി സ്നേഹിയായ വ്യവസായ പ്രമുഖന്‍ എന്നതാണ് രത്തന്‍ ടാറ്റയെ മറ്റുള്ളവരില്‍ നിന്നും...
മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തിന് തീരാനഷ്‌ടമാണ് രത്തൻ ടാറ്റയുടെ വിയോഗം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ അധികമായി ഇന്ത്യക്കാർ ഏറ്റവുമധികം കേൾക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ പേരിന്റെ ഇടമയാണ് രത്തൻ ടാറ്റ. കേവലമൊരു വ്യവസായി എന്നതിലുപരി മറ്റെന്തൊക്കെയോ സ്ഥാനം രത്തൻ ടാറ്റയ്ക്ക് ഇന്ത്യക്കാർ നൽകി വന്നിരുന്നു എന്നതാണ് യാഥാർഥ്യം. 86ആം വയസിൽ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞ രത്തൻ ടാറ്റയുടെ ജീവിതകഥ ആർക്കും പ്രചോദനമാവുന്നതാണ്. ടാറ്റ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം രത്തൻ ടാറ്റയുടെ വിയർപ്പും രക്തവും നൽകി ഉണ്ടാക്കിയ മഹാ...
ജമ്മുകാശ്മീരിൽ കുതിപ്പ് തുടർന്ന് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് കൂറ്റൻ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്. നിലവിൽ 50 ഓളം സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. 23 ഇടത്താണ് ബി ജെ പി മുന്നേറ്റം. പി ഡി പി നാല് സീറ്റുകളിലും മറ്റുള്ളവർ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നത്. 90 അംഗ നിയമസഭയിൽ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മാന്ത്രിക സംഖ്യ തൊട്ടെങ്കിലും സംസ്ഥാനത്ത് പല അട്ടിമറികളും പ്രവചിക്കപ്പെടുന്നുണ്ട്. എന്ത് വിധേനയും...
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് ( 52 ) മുറിക്കുള്ളിൽ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ആളെ മുറിയിൽ പൂട്ടിയിട്ട ശേഷം വാഹനത്തിൽ ഉണ്ടായിരുന്നവർ കടന്നുകളയുകയായിരുന്നു. മുറിയിൽ നിന്ന് ദുർഗന്ധം ഉയർന്നപ്പോഴാണ് നാട്ടുകാർ മുറിയുടെ ജനാല തുറന്ന് നോക്കിയത്. അപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികിൽ നിന്ന് സുരേഷിനെ വാഹനം ഇടിച്ചിടുകയായരുന്നു എന്നാണ് റിപ്പോർട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയിൽ തന്നെയാണ്...
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരിക്കിലും പെട്ട് മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു. അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ പരിക്കേറ്റവരോട് സംസാരിച്ചിട്ടുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിക്കുകയും 22 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ബി ജെ പി എം എൽ എ അസിം അരുൺ പറഞ്ഞു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും. ഡി...
തെലങ്കാന: തെലങ്കാനയില്‍ ബി ആർ എസില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു. പാർട്ടി പ്രവർത്തകർക്കും നേതാക്കള്‍ക്കും പുറമെ എം എല്‍ എമാരും വലിയ തോതില്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. ചെവെല്ലയിൽ നിന്നുള്ള എം എൽ എ കാലെ യാദയ്യയാണ് ബി ആർ എസ് വിട്ട് അവസാനമായി കോണ്‍ഗ്രസില്‍ ചേർന്ന ജനപ്രതിനിധി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേർന്നത്. മുഖ്യമന്ത്രിയും പി സി സി പ്രസിഡൻ്റുമായ എ രേവന്ത് റെഡ്ഡി, തെലങ്കാനയിലെ പാർട്ടി കാര്യങ്ങളുടെ എ ഐ സി സി...
ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും മേയ് 6 നും 12 നും ഇടയിൽ ബെംഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു. എന്നാൽ ഇവ ഉടനടി നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണുകിടക്കുന്ന ശാഖകളും തടിയും ഫോറസ്റ്റ് ഡിപ്പോയിലേക്ക് കൊണ്ടുപോകാതെ അവിടെ വെച്ച് തന്നെ വിൽക്കാൻ ആണ് ബി ബി എം പി ആലോചിക്കുന്നത്. മരക്കൊമ്പുകൾ റോഡിൽ തടസ്സം സൃഷിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് കടപുഴകി വീണ മരങ്ങളുടെ ശിഖരങ്ങൾ, തടി എന്നിവ...
ന്യൂഡല്‍ഹി: 75 വയസായാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേതൃത്വത്തിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ബി ജെ പിയില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നരേന്ദ്ര മോദിക്ക് ശേഷം താന്‍ പ്രധാനമന്ത്രിയാകുമെന്ന അരവിന്ദ് കെജ്രിവാളിന്റെ വാദവും അമിത് ഷാ തള്ളി. പ്രധാനമന്ത്രി മോദി ഈ ഭരണകാലം പൂര്‍ത്തിയാക്കാന്‍...
ന്യൂഡൽഹി∙ ഡിസിബി(ഡവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്) മാനേജിങ് ഡയറക്ടറും സിഇഒയുമായി മലയാളിയായ പ്രവീൺ അച്യുതൻകുട്ടിയെ നിയമിക്കാൻ റിസർവ് ബാങ്ക് അനുമതി. ഏപ്രിൽ 29 മുതൽ മൂന്നു വർഷത്തേക്കാണ് നിയമനം. ബാങ്കിങ് രംഗത്ത് 32 വർഷത്തെ പരിചയമുണ്ട്. കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്.