നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ശിക്ഷിക്കപ്പെടില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. മറ്റ് ഏഴ് പ്രതികൾക്കും ശിക്ഷ ലഭിക്കും. എന്നാൽ ദിലീപ് ഇറങ്ങി വരും’. ശാന്തിവിള പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് യെസ് മീഡിയ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ദിലീപ് പലപ്പോഴും ഒരു മണ്ടനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ശിവൻകോവിലിൽ രാവിലെ ചെന്ന് തൊഴുതുകൊണ്ടിരിക്കുമ്പോഴാണ് നടി കേസുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അന്വേഷിക്കാനുണ്ടെന്ന് അറിയിച്ച് പോലീസ് ക്യാമ്പിൽ നിന്ന് വിളിക്കുന്നത്. സന്ധ്യ മേഡം തിരുവനന്തപുരത്തേക്ക് പോകുന്നതിന് മുൻപ് ദിലീപ് കൊടുത്ത കേസിലെ ചില കാര്യങ്ങൾ അറിയാനുണ്ട് എന്ന് പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. സ്വന്തമായി വക്കീലൊക്കെ ഉള്ള ആളാണ് ദിലീപ്, എന്നാൽ അയാളോട് പോലും ചോദിക്കാതെയാണ് ഇയാൾ പോലീസിൻ്റെ അടുത്തേക്ക് പോയത്. അപ്പോൾ തന്നെ പോലീസ് പിടിച്ച് അകത്തിട്ടു.
88 ദിവസം അകത്തിട്ടു. ലോകനാഥ ബഹ്റക്ക് മുമ്പ് കേരളത്തിലെ ഡിജിപി ആയിരുന്ന ഇപ്പോൾ ബിജെപിക്കാരനായി നടക്കുന്ന സെൻകുമാർ പെൻഷൻ ആകുന്നതിനു മുൻപ് രണ്ടോ മൂന്നോ പത്രസമ്മേളനത്തിൽ പറഞ്ഞു നടിയെ ആക്രമിച്ച കേസുമായി എന്റെ മുന്നിൽ വന്ന ഒരു ഫയലിലും ദിലീപിനെ സൂചിപ്പിക്കുന്ന ഒന്നുമില്ല അതുകൊണ്ട് തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യേണ്ട കാര്യമില്ല എന്ന്. ടിപി സെൻകുമാർ എന്ന് പെൻഷൻ ആയി അല്ലെങ്കിൽ ലോകനാഥ ബഹ്റ എന്ന് ചാർജ് എടുത്തോ അതിന്റെ മൂന്നാമത്തെ ദിവസമാണ് ഈ കളി നടക്കുന്നത്. എന്റെ അറിവ് ശരിയാണെങ്കിൽ സംസ്ഥാന എഡിജിപി ആയിരുന്ന സന്ധ്യയാണ് മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചത്.
ഏഴു വർഷം കഴിഞ്ഞിട്ട് ഇതുവരെ തെളിവുകൾ കിട്ടിയിട്ടില്ല ദിലീപിന്റെ പേരിൽ. അടുത്തിടെ റിപ്പർട്ടർ ചാനൽ ഒരു ഒളികാമറ ഓപ്പറേഷൻ നടത്തി. അതിൽ ഒന്നാം പ്രതിയായ പൾസർ സുനി പറഞ്ഞത് നടിയെ ആക്രമിച്ച് ചിത്രീകരിച്ച ഒറിജിനൽ സിം എന്റെ കയ്യിലുണ്ട്, മെമ്മറി കാർഡ് ഉണ്ട് ,ക്യാമറ ഉണ്ട് എന്നാണ്. എന്തിനാണ് ഈ കേസ് നീട്ടാൻ വേണ്ടിയാണ്, ഇനി അതിന്റെ പേര് പറഞ്ഞ് ഒരു ആറു മാസം അന്വേഷണം നീട്ടാനാണ്. പക്ഷെ കോടതി അനുവദിച്ചില്ല.
പൾസർ സുനി ഇത് വെളിപ്പെടുത്തിയിട്ട് പോലീസ് എന്തേ ഇക്കാര്യം അന്വേഷിക്കാതിരുന്നത്. സെൻട്രൽ ജയിലിനകത്ത് കിടന്നുകൊണ്ട് ദിലീപിനെ എങ്ങനെ വിളിച്ചു അല്ലെങ്കിൽ നാദർഷായെ എങ്ങനെ വിളിച്ചു ആ ഫോൺ എവിടുന്ന് കിട്ടി എന്ന് പോലീസുകാര് ചോദിക്കണ്ടേ. ചോദിച്ചില്ലെന്ന് മാത്രമല്ല പോലീസിൻറെ ലക്ഷ്യം ദിലീപിനെ പിടിച്ച് അകത്തിടുക മാത്രമായിരുന്നു.
ദിലീപിന്റെ ഭാഗ്യം കൊണ്ടായിരിക്കണം നിയമം വിട്ടുകളിക്കാത്ത ഹണി എം വർഗീസ് ഈ കേസിൽ ജഡ്ജ് ആയി വന്നത്. വാദി തന്നെ പിന്നീട് ജഡ്ജിനെ മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. കോടതി ഇതൊക്കെ കേൾക്കുമോ, എത്ര തവണ ആവശ്യങ്ങൾ തള്ളി.ഇതിനിടയിൽ മെമ്മറി കാർഡ് ആരോ കണ്ടുവെന്ന് പറഞ്ഞ് അതിലന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേസ് മുന്നോട്ട് കൊണ്ടുപോയി. കേസ് വിധി പറയാറായപ്പോൾ ദാ വരുന്നു ബാലചന്ദ്രകുമാർ
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ ദിലീപ് മരമണ്ടന ആണല്ലോ എന്ന് കാരണം ഒരു ഐഡന്റിറ്റി തെളിയിക്കാത്ത ഒരു ചെറുപ്പക്കാരന് പിക്ക് പോക്കറ്റ് എന്ന് പറഞ്ഞ ഒരു സിനിമ ചെയ്യാനായിട്ട് അയാൾ പ്രൊഡ്യൂസ് ചെയ്ത് അയാൾ നായകനാകാം എന്ന് പറഞ്ഞ് ഇവനെ കൊണ്ടുനടന്നു ആറേഴ് മാസം. മുമ്പോട്ട് പോയപ്പോൾ ദിലീപിന് മനസ്സിലായി കാണും ഇവന്റെ തലയിൽ ഒന്നുമില്ല പിക്ക് പോക്കറ്റ് മാത്രമേ ഉള്ളൂ എന്ന് . ബാലചന്ദ്രകുമാറിൻറെ വരവോടെ കേസ് വീണ്ടും നീണ്ടുപോയി. എന്തായാലും വിധി തിങ്കളാഴ്ച വരുമല്ലോ. ഞാൻ പറയുന്നു കേസില്ർ ആദ്യ ഏഴ് പ്രതികളും ശിക്ഷിക്കപ്പെടും. ദിലീപിനെ ശിക്ഷിക്കാനുള്ള ഒരു തെളിവും മൊഴിയും ഈ കേസിൽ കോടതിയുടെ മുൻപിൽ ഇല്ല. അതുകൊണ്ടുതന്നെ ദിലീപ് ഇറങ്ങി വരും’
