26 in Thiruvananthapuram
TV Next News > News > Entertainment > പെർഫ്യൂം ഹറാം ആണെന്ന് പറഞ്ഞവൾ ദേ കുട്ടി ട്രൗസറും ഇട്ട് വെള്ളത്തിൽ: ജാസ്മിന് വേണ്ടി കിടിലന്‍ മറുപടി

പെർഫ്യൂം ഹറാം ആണെന്ന് പറഞ്ഞവൾ ദേ കുട്ടി ട്രൗസറും ഇട്ട് വെള്ളത്തിൽ: ജാസ്മിന് വേണ്ടി കിടിലന്‍ മറുപടി

Posted by: TV Next October 9, 2024 No Comments

ഏത് ഭാഷയിലെ ബിഗ് ബോസ് ആയാലും പുതിയ പല സൗഹൃദങ്ങള്‍ക്കും വേദിയാകാറുണ്ട്. എന്നാല്‍ പലപ്പോഴും ഷോയിലെ തങ്ങളുടെ മുന്നേറ്റത്തിന് വേണ്ടിയാണ് പലരും ഈ സൗഹൃദങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പിന്നീട് വ്യക്തമാകും. അതായത് ബിഗ് ബോസ് കഴിയുന്നതോടെ തങ്ങളുടെ ബന്ധങ്ങളെല്ലാം തന്നെ ഇവർ അവസാനിപ്പിക്കും. മലയാളം ബിഗ് ബോസിലെ പല സീസണുകളിലും നാം ഇത് കണ്ടിട്ടുണ്ട്.

 

എന്നാല്‍ ഷോയ്ക്ക് അകത്തും പുറത്തും തങ്ങളുടെ സുഹൃദ് ബന്ധം ഒരുപോലെ കൊണ്ടുപോകുന്ന രണ്ടുപേരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാർത്ഥികളാണ് ഗബ്രിയും ജാസ്മിന്‍ ജാഫറും. ബിഗ് ബോസുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത രീതിയില്‍ വിമർശനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു ഇരുവർക്കും നേരിടേണ്ടി വന്നത്.

 

ബിഗ് ബോസ് കഴിയുന്നതോടെ ഇവരുടെ ബന്ധം നില്‍ക്കും, ജാസ്മിന്‍ ഗബ്രിയെ ഒഴിവാക്കുന്നതാണ് നല്ലത്, ഗബ്രിക്ക് നല്ലത് ജാസ്മിനെ ഒഴിവാക്കുന്നതാണ്, ഇരുവരും നാടകം കളിച്ച് പ്രേക്ഷകരെ പറ്റിച്ചു എന്ന് തുടങ്ങി അങ്ങേയറ്റം വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തി. എന്നാല്‍ ഇത്തരത്തിലുള്ള വിമർശനങ്ങളോടും അധിക്ഷേപങ്ങളോടുമെല്ലാം അതിന്റേതായ വഴിക്ക് പോകാന്‍ പറഞ്ഞ് തങ്ങളുടെ സുഹൃദ് ബന്ധം പഴയത് പോലെ തന്നെ തുടരുകയാണ് ജാസ്മിനും ഗബ്രിയും.

 


അടുത്തിടെ ഇരുവരും നടത്തിയ മേഘാലായ യാത്രയുടെ വ്ലോഗും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഗബ്രിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇപ്പോഴിതാ മേഘാലയിലെ ഒരു നദിയില്‍ കുളിക്കുന്നതിന്റെ റീലും ജാസ്മിന്‍ പങ്കുവെച്ചിരിക്കുകയാണ്. നിമിഷങ്ങള്‍ കൊണ്ട് റീല്‍ വൈറലായി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചു. ഇന്നലെ പങ്കുവെച്ച വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത് 3.1 മില്യണ്‍ ആളുകളാണ്.

 

രസകരമായ കമന്റുകളും റീലിന് താഴെ ആളുകള്‍ പങ്കുവെക്കുന്നുണ്ട്. ഇത് എവിടെയാണ് ലൊക്കേഷന്‍ എന്ന് ചോദിച്ച് എത്തിയത് ബിഗ് ബോസിലെ സഹമത്സരാർത്ഥിയും ജാസ്മിന്റെ അടുത്ത സുഹൃത്തുമായ റസ്മിന്‍ ഭായി ആണ്. മേഘാലയ എന്ന് ജാസ്മിന്‍ ഉത്തരവും നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ റസ്മിനോട് ഈ ടൂറിനെക്കുറിച്ചൊന്നും പറഞ്ഞില്ലേ, അല്ലെങ്കില്‍ റസ്മിന്‍ വെറുതെ ചോദിച്ചതാണോയെന്ന കമന്റുകളുമുണ്ട്. ‘മേഘാലയിലെ പൂളിൽ ആരോ ഒരു ജലകന്യകയെ കണ്ടെന്നൊരു വാർത്ത കേട്ടിരുന്നു. ഇപ്പോഴാ അത് സത്യമായിരുന്നുവെന്നു മനസ്സിലായത്’ എന്നാണ് മറ്റൊരാളുടെ കമന്റ്. എന്നാല്‍ ‘വീട്ടിൽ ഒരു മണിക്കൂർ ബാത്‌റൂമിൽ കരയുന്നത് കേട്ടപ്പോൾ സങ്കടം തോന്നി. ഇപ്പോൾ ഇതു കണ്ടപ്പോൾ അതു ഓർമ്മ വന്നു’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

എല്ലാ ദുഖങ്ങളുടെയും, ഒറ്റപ്പെടുത്തലുകളുടെയും, കുറ്റപ്പെടുത്തലുകളുടെയും അവസാനം ഇതുപോലെ എല്ലാം മറന്നു സന്തോഷിക്കാനുള്ള അവസരം പടച്ചോൻ എല്ലാ ജാസ്മിൻ മാർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. എപ്പോഴോ കുറച്ചു ഇഷ്ടക്കേട് തോന്നിയിരുന്നു ജാസ്മിൻ. പക്ഷെ ജാസ്മിൻ നീയാണ് ശരി. ഒത്തിരി ഇഷ്ട്ടം. ഒത്തിരി സ്നേഹം. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ’ എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്.

 

 

വേദനിപ്പിച്ചവരും കുറ്റപ്പെടുത്തിയ വരും ഒറ്റപ്പെടുത്തിയവരും മാത്രമല്ല ഏത് അവസരത്തിലും വിട്ടുകൊടുക്കാതെ കൂട്ടത്തിൽ നിന്ന് സപ്പോർട്ട് ചെയ്ത ഒരുപാട് പേരുമുണ്ട്. പഴയ കാലങ്ങൾ ഓർക്കുമ്പോൾ കൂടെ അതും കൂടി ഓർക്കണം കേട്ടോ. ഇനിയും അങ്ങോട്ട് ഉണ്ടാകും എന്ന് നിമല്‍ എന്നയാളും കുറിച്ചു.

 

അതേസമയം, പതിവ് പോലെ ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘പെർഫ്യൂം ഞങ്ങൾക്ക് ഹറാം ആണെന്ന് പറഞ്ഞവൾ ദേ കുട്ടി ട്രൗസറും ഇട്ട് വെള്ളത്തിൽ മുങ്ങി കളിക്കുന്നു’ എന്നാണ് റാഷിദ് എന്നയാളുടെ കമന്റ്. എന്നാ അടുത്ത തവണ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ കാഞ്ചീപുരം പട്ടുസാരി ഉടുക്കാമെന്നാണ് ഇതിന് മറുപടിയായി ഒരാള്‍ കുറിച്ചത്.