25 in Thiruvananthapuram
TV Next News > News > Kerala > നടൻ ടിപി മാധവൻ അന്തരിച്ചു

നടൻ ടിപി മാധവൻ അന്തരിച്ചു

Posted by: TV Next October 9, 2024 No Comments

കൊച്ചി: നടൻ ടിപി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

മറവിരോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ കഴിഞ്ഞ ദിവസം ഉദരസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്റ് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

 

മലയാള സിനിമയിലെ താരസംഘടനയായ എ എം എം എയുടെ സ്ഥാപക ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു ടിപി മാധവൻ. 600 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 1975 ൽ പുറത്തിറങ്ങിയ രാഗമായിരുന്നു ആദ്യ ചിത്രംം. 2016 ൽ പുറത്തിറങ്ങിയ മാൽഗുഡി ഡേയ്സിൽ ആണ് അവസാനമായി വേഷമിട്ടത്. 17 ഓളം മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

1935 നവംബർ 7 ന് തിരുവനന്തപുരം ജില്ലയിലെ വഴുതക്കാടായിരുന്നു ടിപി മാധവൻ ജനിച്ചത്. അച്ഛൻ മാധവൻ കേരള സർവ്വകലാശാല ഡീൻ ആയിരുന്നു. ആഗ്ര സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് കൈക്ക് സംഭവിച്ച പരിക്ക് കാരണം തുടരാൻ സാധിച്ചില്ല. 1960-ൽ ബോംബെയിൽ നിന്നുള്ള ഇംഗ്ലീഷ് പത്രത്തിൽ ഏറെ നാൾ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി ബാംഗ്ലൂരിൽ ഒരു പരസ്യസ്ഥാപനവും ആരംഭിച്ചിരുന്നു. ഇതിന് ഷേഷമാണ് സിനിമയിലേക്ക് എത്തുന്നത്.

 

ഏറെ നാളായി പത്തനാപുരത്തുള്ള ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു മാധവൻ. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ ആരോരുമില്ലാതെ കഴിയുന്നത് കണ്ട് സീരിയൽ സംവിധായകനായ പ്രസാദാണ് ഇദ്ദേഹത്തെ ഗാന്ധി ഭവനിൽ എത്തിച്ചത്. തന്നെ സിനിമ മേഖലയിൽ നിന്നുള്ളവർ കാണാൻ എത്തുന്നുന്നില്ലെന്ന പരാതി അദ്ദേഹം പലപ്പോഴായി പങ്കുവെച്ചിരുന്നു. മോഹൻലാലിനേയും മമ്മൂട്ടിയേയും കാണണമെന്നുള്ള ആഗ്രഹവും താരം പങ്കുവെച്ചിരുന്നു.