26 in Thiruvananthapuram
TV Next News > News > Malayalam > മാലിദ്വീപ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ‘മാലിയുടെ ആവശ്യങ്ങളോട് ആദ്യം പ്രതികരിച്ചത് ഇന്ത്യ’

മാലിദ്വീപ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ‘മാലിയുടെ ആവശ്യങ്ങളോട് ആദ്യം പ്രതികരിച്ചത് ഇന്ത്യ’

Posted by: TV Next October 7, 2024 No Comments

ഇന്ത്യ സന്ദർശനത്തിനെത്തിയ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിക്ക് വേണ്ടി അടിയന്തര സാഹചര്യങ്ങളിലെല്ലാം ആദ്യമായി പ്രതികരിച്ച രാജ്യമാണ് ഇന്ത്യയെന്നും കൊവിഡ് അടക്കമുള്ള സാമ്പത്തികവും ആരോഗ്യപരവുമായ ആവശ്യങ്ങൾക്കിടയിലെല്ലാം മാലിക്ക് സഹായം ഉറപ്പക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചരക്കുകൾ ആവശ്യമുള്ളപ്പോഴും കൊവിഡ് കാലത്ത് വാക്സിൻ എത്തിക്കേണ്ട സമയത്തും കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിലും മാലിക്ക് വേണ്ടി നല്ല അയൽക്കാരാകാൻ ഞങ്ങൾക്ക് സാധിച്ചു. മാലിയിലെ ഒരു വിമാനത്താവളം ഇന്ത്യ ഉദ്ഘാനം ചെയ്തു, 700 ഓളം ഹൗസിങ് യൂണിറ്റുകൾ കൈമാറി. കൂടാതെ പുതിയൊരു തുറമുഖ നിർമ്മാണത്തിനുള്ള എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ്’,പ്രധാമനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാലിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ചൈനീസ് അനുകൂല നിലപാട് പുലർത്തുന്ന നേതാവ് മുയിസ്. അതുകൊണ്ട് തന്നെ മേഖലയിലെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ ഇന്ത്യ നേരത്തേ പങ്കുവെച്ചിരുന്നു. അതിനിടെയാണ് പ്രതികരണം.

 

അതേസമയം ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടാക്കാനാകുമന്ന പ്രതീക്ഷ കൂടിക്കാഴ്ചയിൽ മുയിസു പങ്കുവെച്ചു. ഇതിനോടകം തന്നെ കുടിവെള്ളവും മലിനലം നിർമ്മാർജനം ചെയ്യാനുള്ള പദ്ധതികൾ ഉൾപ്പെടെ ഇന്ത്യ തങ്ങൾക്കായി നടപ്പാക്കി തന്നതായി അദ്ദേഹം പറഞ്ഞു. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മുയിസു വ്യക്തമാക്കി.

 

‘ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക-അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിർണായക പങ്കുവഹിച്ച രാജ്യമാണ് ഇന്ത്യ. തങ്ങൾക്ക് ആവശ്യമായ കാലത്തെല്ലാം രാജ്യം സഹകരണങ്ങൾ ഉറപ്പാക്കി. ഇതിനോടെല്ലാം ഇന്ത്യയിലെ ജനങ്ങളോടും പ്രധാനമന്ത്രിയോടും നന്ദി അറിയിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയുടെ സുരക്ഷയെ ഹനിക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും തങ്ങൾ കൈക്കൊള്ളില്ലെന്നും മുയിസു വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മൂല്യമുള്ള പങ്കാളിയും സുഹൃത്തുമാണ് ഞങ്ങൾ. പ്രതിരോധ മേഖലയിൽ അടക്കമുള്ള ഇരുരാജ്യങ്ങളുടേയും സഹകരണത്തിന് എല്ലായപ്പോഴും മുൻഗണ നൽകും. മറ്റ് രാജ്യങ്ങളുമായി സഹകരിക്കുന്നുണ്ടെങ്കിലും നമ്മുടെ മേഖലയുടെ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള നടപടികൾ ക്കൊള്ളും’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ യാതൊരു അജണ്ടയും തങ്ങൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

നാല് ദിവസത്തെ സന്ദർശനത്തിനാണ് മുയിസു ഇന്ത്യയിലെത്തിയത്. കുടുംബവും അദ്ദേഹത്തിന് ഒപ്പമുണ്ട്. നയതന്ത്ര തർക്കങ്ങൾക്കിടെ ഇത് ആദ്യമായാണ് മുയിസു രാജ്യത്തേക്ക് എത്തുന്നതെന്നും ശ്രദ്ധേയമാണ്.