ജോർജിയ: യുഎസിലെ ജോർജിയയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റതായാണ് സൂചന. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ഒരു പ്രതി കസ്‌റ്റഡിയിലുണ്ടെന്നാണ് ബാരോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞത്. പതിനാല് വയസുകാരനായ ആൺകുട്ടിയാണ് കസ്‌റ്റഡിയിൽ ഉള്ളതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ഉൾപ്പെടെയാണ് ഇവിടെ നിന്ന് പുറത്തേക്ക് എത്തിച്ചതെന്നാണ് വിവ
വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയുണ്ടായി. സംഭവം അറിഞ്ഞതോടെ നിരവധി പേർ സ്‌കൂളിന് സമീപത്തെ വയലിൽ തടിച്ചുകൂടി. അപലാച്ചി ഹൈസ്‌കൂളിനുള്ളിൽ വെടിയുതിർത്ത 14 വയസുള്ള ആൺകുട്ടി ആ സ്‌കൂളിൽ പഠിച്ചിരുന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് നിരവധി പേർക്ക് പരിക്കേറ്റത്. ‘നിലവിൽ വെടിവെപ്പ് റിപ്പോർട്ട് ചെയ്‌തതിന് ശേഷം അവിടം കടുത്ത ലോക്ക്ഡൗണിലാണ്’ അപലാച്ചി ഹൈസ്‌കൂൾ രക്ഷിതാക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ഏറെക്കാലത്തിന് ശേഷമാണ് യുഎസിൽ വീണ്ടും ഒരു വെടിവെപ്പ് റിപ്പോർട്ട് ചെയ്യുന്നത്, അതും ഒരു സ്‌കൂളിൽ.
സംസ്ഥാന തലസ്ഥാനമായ അറ്റ്ലാന്റയിൽ നിന്ന് ഏകദേശം 45 മൈൽ (70 കിലോമീറ്റർ) വടക്കുകിഴക്കായി വിൻഡർ പട്ടണത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
സംഭവത്തിൽ ഏജൻസികൾ കൃത്യമായി പ്രതികരിച്ചുവെന്ന് ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് സോഷ്യൽ മീഡിയ വെബ്‌സൈറ്റായ എക്‌സിലൂടെ വ്യക്തമാക്കി. വെടിവെപ്പിനെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഭരണകൂടം ഫെഡറൽ, സ്‌റ്റേറ്റ്, പ്രാദേശിക ഉദ്യോഗസ്ഥരുമായി ഏകോപനം തുടരുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.