28 in Thiruvananthapuram

firing

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ആറ് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് പട്രോളിംഗ്

ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വീണ്ടും അക്രമം. അക്രമത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കുക്കി വിമതർ എന്ന് സംശയിക്കുന്നവർ നുങ്‌ചാപ്പി ഗ്രാമത്തിൽ ആക്രമം നടത്തിയെന്നും 63 കാരനായ യുറെംബം കുലേന്ദ്ര സിംഹ കൊല്ലപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. കുക്കി വിമതർ റോക്കറ്റ് ബോംബ് ഉപയോഗിച്ച് മൊയ്‌റാംഗ് പട്ടണത്തിൽ വയോധികനായ മെയ്തേയ് വിഭാ​ഗത്തിൽപ്പെട്ട ആളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം. മെയ്തേയ് സമുദായത്തിലെ സായുധ സംഘങ്ങളും കുക്കി ഗോത്രങ്ങളും തമ്മിലുള്ള വെടിവെപ്പിലാണ് മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു...

യുഎസിലെ ജോർജിയയിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, 9 പേർക്ക് പരിക്ക്, പ്രതിയായ 14കാരൻ പിടിയിൽ

ജോർജിയ: യുഎസിലെ ജോർജിയയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റതായാണ് സൂചന. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒരു പ്രതി കസ്‌റ്റഡിയിലുണ്ടെന്നാണ് ബാരോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞത്. പതിനാല് വയസുകാരനായ ആൺകുട്ടിയാണ് കസ്‌റ്റഡിയിൽ ഉള്ളതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ഉൾപ്പെടെയാണ് ഇവിടെ നിന്ന് പുറത്തേക്ക് എത്തിച്ചതെന്നാണ് വിവ...