2025 ഡിസംബർ മാസത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം പ്രവർത്തകർ എല്ലാവരും എൻഡിഎ സഖ്യം ആയി പ്രവർത്തിക്കുവാൻ എൻഡിഎക്ക് പ്രശ്നധിഷ്ഠിത പിന്തുണ നൽകുവാനും തീരുമാനിച്ചു.
എറണാകുളം ജില്ലയിൽഅശമന്നൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ സിഎംപി ഒറ്റയ്ക്കു മത്സരിക്കുവാനും പഞ്ചായത്തിലെ ബാക്കി 14 വാർഡുകളിലും യുഡിഎഫിന് പിന്തുണ നൽകുവാനും തീരുമാനിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് നെല്ലിക്കുഴി ഡിവിഷനിൽ ഒറ്റയ്ക്കു മത്സരിക്കുവാനും. നെല്ലിക്കുഴി പഞ്ചായത്തിൽ എല്ലാ വാർഡിലേക്കും എൽഡിഎഫിന് പിന്തുണ നൽകുവാനും ബാക്കി കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ നൽകുവാനും സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ്.
