29 in Thiruvananthapuram

ജാഗ്രത പുലർത്തുന്നത് തുടരണം’; സൈനികരോട് രാജ്‌നാഥ് സിംഗ്

Posted by: TV Next December 30, 2024 No Comments

ന്യൂഡൽഹി: സൈനികരോട് കൂടുതൽ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ അത്രത്തോളം ഭാഗ്യമുള്ള ഒരു രാഷ്ട്രമല്ലെന്നും ഉള്ളിൽ നിന്നും പുറമേ നിന്നുമുള്ള ശത്രുക്കളെ സൂക്ഷ്‌മമായി നിരീക്ഷിക്കാണമെന്നും സൈനികരോട് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള മോവ് കന്റോൺമെന്റിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര രംഗത്തും നമ്മൾ വെല്ലുവിളികൾ നേരിടുന്നു, ഈ പശ്ചാത്തലത്തിൽ, നമുക്ക് നിശബ്‌ദരായി, ആശങ്കയില്ലാതെ ഇരിക്കാൻ കഴിയില്ല. നമ്മുടെ ശത്രുക്കൾ, ആന്തരികമോ ബാഹ്യമോ ആകട്ടെ, എപ്പോഴും സജീവമായി നിലകൊള്ളുന്നു. ഈ സാഹചര്യത്തിൽ, നാം അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും അവർക്കെതിരെ ഉചിതമായ സമയോചിതമായ നടപടികൾ കൈക്കൊള്ളുകയും വേണം; രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.

 

കൂടാതെ 2047ഓടെ ഭാരതത്തെ വികസിതവും സ്വയംപര്യാപ്‌തവുമായ രാജ്യമാക്കാൻ സൈന്യത്തിന്റെ പങ്ക് വളരെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ പ്രതിരോധ മന്ത്രി എന്ന നിലയിൽ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം. സമാധാനകാലം എന്ന് പറയുമ്പോഴും നിങ്ങളുടെ പരിശീലനം എന്നെ വല്ലാതെ സ്‌പർശിച്ചു. ഇത് യുദ്ധത്തിൽ കുറവൊന്നുമല്ല; അദ്ദേഹം പറഞ്ഞു.

ഇൻഡോറിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മോ കന്റോൺമെന്റിൽ മൂന്ന് പ്രധാന പരിശീലന സ്ഥാപനങ്ങളുണ്ട്, ആർമി വാർ കോളേജ്, മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫൻട്രി സ്‌കൂൾ എന്നിവയാണത്. കൂടാതെ ഇൻഫൻട്രി മ്യൂസിയം, ആർമി മാർക്ക്‌സ് മാൻഷിപ്പ് യൂണിറ്റ് എന്നിവയും ഇവിടെയുണ്ട്. നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശിൽപി ഡോ. ബിആർ അംബേദ്‌കറുടെ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയിരുന്നു. മോവ് കന്റോൺമെന്റിലെ കാലി പൾട്ടൻ പ്രദേശത്തുള്ള അദ്ദേഹത്തിന്റെ ജന്മസ്ഥലത്താണ് സ്‌മാരകം നിർമ്മിച്ചിരിക്കുന്നത്.

സന്ദർശന വേളയിൽ രാജ്‌നാഥ് സിംഗ് തന്റെ അഭിമാനവും ആദരവും പ്രകടിപ്പിച്ച് ‘ഭീം ജന്മഭൂമി’യിലെ സന്ദർശക പുസ്‌തകത്തിൽ ഒപ്പ് വച്ചിരുന്നു. ബാബാസാഹേബിനും അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിനും സമർപ്പിച്ചിരിക്കുന്ന മോവ് സന്ദർശിക്കുന്നത് എന്നിൽ അപാരമായ അഭിമാനം നിറയ്ക്കുന്നു. ഇവിടെയുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ മാല അർപ്പിക്കുന്നത് മഹത്തായ ആദരവിന്റെ നിമിഷമാണെന്നും അദ്ദേഹം അതിൽ കുറിച്ചു.