29 in Thiruvananthapuram

MILTARY

ജാഗ്രത പുലർത്തുന്നത് തുടരണം’; സൈനികരോട് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: സൈനികരോട് കൂടുതൽ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ അത്രത്തോളം ഭാഗ്യമുള്ള ഒരു രാഷ്ട്രമല്ലെന്നും ഉള്ളിൽ നിന്നും പുറമേ നിന്നുമുള്ള ശത്രുക്കളെ സൂക്ഷ്‌മമായി നിരീക്ഷിക്കാണമെന്നും സൈനികരോട് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള മോവ് കന്റോൺമെന്റിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര രംഗത്തും നമ്മൾ വെല്ലുവിളികൾ നേരിടുന്നു, ഈ പശ്ചാത്തലത്തിൽ, നമുക്ക് നിശബ്‌ദരായി, ആശങ്കയില്ലാതെ ഇരിക്കാൻ കഴിയില്ല. നമ്മുടെ...